നീലച്ചിത്രക്കേസിൽ ശിൽപ ഷെട്ടിക്ക് ക്ലീൻ ചിറ്റ് നൽകാതെ പൊലീസ്; ശിൽപയെ വീണ്ടും ചോദ്യം ചെയ്തേക്കും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: നീലച്ചിത്രക്കേസിൽ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ശിൽപയെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ പൊലീസ് ചുമതലപ്പെടുത്തിയ ഓഡിറ്റർമാർ അന്വേഷണം തുടങ്ങി.

സാമ്പത്തിക ഇടപാടു സംബന്ധിച്ച പരിശോധന പൂർത്തിയാക്കാതെ നടിക്ക് ക്ലീൻ ചിറ്റ് നൽകാനാവില്ലെന്നാണ് പൊലീസ് നിലപാട്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കുന്ദ്രയുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി.

NEWS
Advertisment