15
Monday August 2022
Entertainment news

അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു, അദ്ദേഹത്തിന് അതെന്താണെന്ന് അറിയില്ല: ഷൈന്‍ ടോം ചാക്കോ

ഫിലിം ഡസ്ക്
Saturday, August 6, 2022

സിനിമയിലെ ലിപ്ലോക്ക് സീനുകളെക്കുറിച്ചുള്ള ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം വൈറലാകുന്നു. ലിപ് ലോക്ക് എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷൈന്‍ പറഞ്ഞത്.

താന്‍ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഇതൊന്നുമില്ല ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

വിഷ്ണു വിജയ് ഈണമിട്ട രണ്ട് ഗാനങ്ങള്‍ നേരത്തേതന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രീം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.

More News

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]

പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. ∙ മിതമായി […]

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അധ്യാപിക ഡോ. ലിസി ജോസ് നിര്യാതയായി. നെയ്യശേരി മടശേരി കുടുംബാംഗമാണ്. സംസ്കാരം 17 ന് ബുധനാഴ്ച നടക്കും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ന്യൂമാൻ കോളേജിന് സമീപത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂരെ വസതിയിലേക്ക് മൃതദേഹം എത്തിക്കും. സംസ്കാര ചടങ്ങുകൾ അവിടെയാണ് നടക്കുക. ഏതാനും ദിവസങ്ങളായി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. ലിസി ജോസ്.

ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാ‍ർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് […]

മുതിര്‍ന്ന ഒരാളിന്‍റെ ശരീരത്തിലെ കാല്‍സ്യത്തിന്‍റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഇതിലെ കുറവ് അല്ലെങ്കിൽ ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. 1. പേശീ വേദന പേശീ വേദന കാൽസ്യം അഭാവത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. കടുത്ത കാല്‍സ്യം അഭാവം സംഭവിക്കുമ്പോൾ ഈ ലക്ഷണങ്ങള്‍ തീവ്രമാകാം. 2. […]

ശരാശരി മലയാളി കണ്ണു തിരുമ്മി എണീക്കുന്ന സമയത്ത് ശാസ്ത്രീയമായി ജീവിക്കുന്ന മലയാളി പ്രാതൽ കഴിക്കണം. വൈകിട്ടത്തെ ചായയും കടിയും ഒഴിവാക്കി ആ സമയത്ത് അത്താഴം കഴിക്കണം. പറയുന്നത് നൊബേൽ സമ്മാനം നേടിയവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരാണ്. ഏറ്റവും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചിട്ടകൾ‌ പ്രകാരം എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്. ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത വിധം, ശരീര ഘടികാരം പ്രവർത്തിക്കുന്ന ചിട്ടയിൽ വേണം ഓരോ കാര്യവും ചെയ്യാൻ. പ്രാതൽ: രാവിലെ 7.11 ‘യൂണിവേഴ്സിറ്റി ഓഫ് […]

കണ്ണുകൾ കാണാൻ ഭംഗിയുണ്ടാകാനും കൂടിയാണു ലെൻസ് വയ്ക്കുന്നത്. വിവാഹ മേക്കപ്പിന് ഒപ്പവും ഫോട്ടോഷൂട്ടുകളിലും ‘കളേഡ് കോൺടാക്ട് ലെൻസു’കൾ ഇടം പിടിച്ചിട്ട് കാലമേറെയായി. കണ്ണിനു മിഴിവേകാനും വലുപ്പം തോന്നാനും കളർ ലെൻസുകൾ സഹായിക്കും. സീ ബ്ലൂ, മെറൂൺ, ഗ്രീൻ, വൈലറ്റ്, പർപ്പിൾ, ഗ്രേ തുടങ്ങിയ നിറങ്ങളിലെല്ലാം ലെൻസ് ലഭ്യമാണ്. ധരിക്കുന്ന വസ്ത്രത്തിനോ  ശരീരത്തിന്റെ നിറത്തിനോ അനുസരിച്ചു തിരഞ്ഞെടുക്കാം. സാധാരണ കോൺടാക്ട് ലെൻസുകൾ പോലെ തന്നെ കളേഡ് ലെൻസുകളും 8 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. കാഴ്ചശക്തിക്കു കുഴപ്പമില്ലാത്തവർക്കായുള്ള ലെൻസുകളും […]

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ടീസർ വീഡിയോ , ‘ ബോൺ ഇലക്ട്രിക് വിഷൻ ‘ സബ് ബ്രാൻഡിന് കീഴിൽ അനാവരണം ചെയ്യപ്പെടുന്ന നാല് കൂപ്പെ-ടൈപ്പ് എസ്‌യുവികളെക്കുറിച്ചും ഒരു പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി കൺസെപ്റ്റുകളെക്കുറിച്ചും സൂചന നൽകിയിരുന്നു. ഈ മോഡലുകളെല്ലാം യുകെയിലെ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പിൽ സങ്കൽപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും. മഹീന്ദ്രയുടെ ഇവി ശ്രേണിയും പുതിയ സാങ്കേതികവിദ്യയിൽ ഉയർന്ന സ്കോർ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഇഷ്ടാനുസൃതമാക്കാവുന്ന ഡിസ്‌പ്ലേ സ്‌ക്രീനുകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണത്തെക്കുറിച്ചും ടീസർ സൂചന […]

error: Content is protected !!