'രക്ഷപെടാനുള്ള ഓട്ടത്തിനിടയ്ക്ക് ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നു, ഇപ്പോ സമയമില്ല ഇന്‍സ്റ്റയില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞ് ഞാൻ വീണ്ടും ഓടി'; ഷൈന്‍ ടോം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ   തന്റെ വെെറലായ ഓട്ടത്തക്കുറിച്ചും അതിനിടെയിലുണ്ടായ സംഭവത്തെക്കുറിച്ചും ഷെെൻ ഷെെൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം.  ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് അന്ന് ഓടിയത്.

Advertisment

ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി. ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്നും. ഓട്ടത്തിനിടെ ഒരു പെണ്ണ് പരിചയപ്പെടാന്‍ വന്നെന്നും ഇപ്പോള്‍ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്നും പറഞ്ഞ് താന്‍ വീണ്ടും ഓടുകയായിരുന്നെന്നുമാണ് ഷൈന്‍ പറയുന്നത്.

ഒടുന്നതിനിടെയിൽ താൻ തിയേറ്ററിൻ്റെ ഉള്ളില്‍ കയറിയെന്നും അപ്പോള്‍ ആളുകൾക്ക് ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. അവിടെ കുറച്ച് നേരം ഇരുന്ന് തന്റെ കിതപ്പ് മാറിയപ്പൊ താന്‍ അവിടെ നിന്നും വീണ്ടും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. അപ്പോള്‍ താന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്.

പിന്നെ ഓര്‍ത്തു വേണ്ട. അങ്ങനെ വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി. വയ്യാത്ത കാലും വെച്ച് ഒരാളെ ഓടിപ്പിക്കുന്നതല്ല പ്രശ്‌നം, താന്‍ ഓടുന്നതാണ്. അതിനിടയ്ക്ക് അവിടെ വെച്ച് ഒരു പെണ്‍കുട്ടി തന്നെ പരിചയപ്പെടാന്‍ വന്നെന്നും. പരിചയപ്പെടാന്‍ ഇപ്പോൾ സമയമില്ല ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Advertisment