മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെ രജനീകാന്തിനു പരിക്ക്‌

ഫിലിം ഡസ്ക്
Wednesday, January 29, 2020

ബംഗളുരു: ബീര്‍ ഗ്രില്ലിന്‍റെ സാഹസിക ഷോ മാന്‍ വേഴ്‌സസ്‌ വൈല്‍ഡ്‌ ഷൂട്ടിങ്ങിനിടെ സൂപ്പര്‍താരം രജനീകാന്തിനു പരിക്ക്‌. അദ്ദേഹത്തിന്‍റെ തോളിനു ചതവുണ്ടെന്നാണു റിപ്പോര്‍ട്ട്‌.

 

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലായിരുന്നു ഷൂട്ടിങ്‌.പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു പിന്നാലെയാണു രജനീകാന്തിനു മാന്‍ വേഴ്‌സസ്‌ വൈല്‍ഡില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയത്‌.

ഹോളിവുഡ്‌ സെലിബ്രിറ്റികളായ ചാനിങ്‌ ടാറ്റും, ബ്രീ ലാര്‍സണ്‍, ജോയല്‍ മക്‌ഹാളെ, കാര ഡെലവിങ്കെ, റോബ്‌ റിഗിള്‍, ആര്‍മി ഹാമര്‍, ദേവ്‌ ബൗറ്റിസ്‌റ്റ എന്നിവര്‍ക്കൊപ്പമാണ്‌ ഒരു എപ്പിസോഡില്‍ രജനീകാന്ത്‌ പ്രത്യക്ഷപ്പെടുന്നത്‌.

×