ഷൈന ത്രിവേദിക്ക് പ്രസിഡന്റ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്

New Update

റൊസെല്ലി(ഇല്ലിനോയ്). ഇല്ലിനോയ് റൊസെല്ലി ലേക്ക് പാര്‍ക്ക് ഹൈസ്കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ഷൈന ത്രിവേദി ഈ വര്‍ഷത്തെ പ്രസിഡന്റ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹയായി. 1983 ല്‍ സ്ഥാപിതമായ ഈ അവാര്‍ഡ് എലിമെന്ററി, മിഡില്‍, ഹൈസ്കൂളൂകളില്‍ നിന്നും ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുക.

Advertisment

publive-image

2020–2021 വര്‍ഷത്തെ ഇല്ലിനോയ് സ്റ്റേറ്റ് സ്‌കോളറായി ഷൈന ത്രിവേദി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 5.0 ജിപി എയോറാ ഹൈസ്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത മകള്‍ക്ക് നിരവധി അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണെന്ന് ഷൈനയുടെ മാതാവ് ഹൈന ത്രിവേദി അഭിമാനത്തോടെ ഓര്‍ക്കുന്നു.

ഓണ്‍ലൈനിലൂടെയാണ് ഇത്തവണ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെങ്കിലും ഉയര്‍ന്ന വിജയം ലഭിച്ചത് ഈശ്വരാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു

സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ലോക്കല്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഷൈന. കുക്ക് കൗണ്ടിയും ഷൈനയുടെ നിരവധി നേട്ടങ്ങളെ കണക്കിലെടുത്തു പ്രത്യേക അവാര്‍ഡ് നേരത്തെ നല്‍കിയിരുന്നു.

shyna thrivedi
Advertisment