Advertisment

പാലാ സ്വദേശി സിബി ജോര്‍ജ് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പാലാ സ്വദേശിയായ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സിബി ജോര്‍ജ് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായി. അംബാസിഡറായിരുന്ന കെ. ജീവസാഗര്‍ കഴിഞ്ഞയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് ഈ മലയാളി ഉദ്യോഗസ്ഥന്റെ നിയമനം. 2017 മുതല്‍ സ്വിറ്റസര്‍ലണ്ടിലെ സ്ഥാപനപതിയായിരുന്നു സിബി ജോര്‍ജ്‌

യു.എസ്.എയിലും സൗദി അറേബ്യയിലും, ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് അദ്ദേഹം ഈസ്റ്റ്- ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. അറബി ഭാഷയിലും നല്ല പ്രാവീണ്യം നേടിയിട്ടുണ്ട്.

1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി, കെയ്‌റോ, ദോഹ, ഇസ്‌ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, റിയാദ് എന്നിവിടങ്ങളിലെ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 2014ല്‍ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സിഇഒയുമായിരുന്ന പി.ടി. ജോര്‍ജിന്‍റെയും അമ്മിണിയുടെയും മകനാണ് സിബി ജോര്‍ജ്. 1967ല്‍ ജനിച്ച സിബി, പാലാ സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍, പാലാ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു.

കയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്ന് ഉപരിപഠനം. അറബി ഭാഷയിലും പ്രാവീ ണ്യം നേടിയിട്ടുണ്ട്. ചേര്‍ത്തല പാന്പൂരേത്ത് കുടുംബാംഗം ജോയിസാണ് ഭാര്യ. എല്‍ഹിത, ആയില്യ, വക്കന്‍ എന്നിവര്‍ മക്കളാണ്. സാബു, ദീപ എന്നിവര്‍ സഹോദരങ്ങളാണ്.

Advertisment