ദമ്മാം എസ് ഐ സി ഹജ് സേവന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

New Update

ദമ്മാം: സമാഗതമാകുന്ന ഹജ്ജ് വേളയില്‍ മിനയിലും പരിസര പ്രദേശങ്ങളിലും സേവന നിരതരാകുന്ന ഈസ്റ്റന്‍ പ്രൊവിൻസിൽ നിന്നുള്ള വളണ്ടിയര്മാർക്ക് വിദഗ്ധ  പരിശീലനവും, പാഠ വവും നല്‍കുക എന്ന ലക്ഷ്യത്തില്‍ SIC വിഖായ കമ്മിറ്റി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

ദമ്മാം SIC സെന്റർ ഹാളില്‍ നടന്ന ക്യാംപ് അഷ്‌റഫ്‌ അശ്രഫി യുടെ ആദ്യക്ഷതയില്‍ ശിഹാബ് ബാഖവി ജുബൈല്‍ ഉത്ഘാടന കർമ്മം നിര്‍വ്വഹിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാഥന്റെ അഥിതികള്‍ ആയി എത്തുന്നവര്‍ക്ക് പ്രയാസ രഹിത സാഹചര്യം ഒരുക്കുന്ന മഹത്തായ കര്‍മ്മമാണ് ഹജ്ജ് സേവനം.

സഹോദരന്‍റെ ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കുന്ന ചെറു സന്തോഷത്തിനു പോലും അനല്‍പ്പമായ അംഗീകാരമാണ് അല്ലാഹുവിന്‍റെ സന്നിതിയിൽ നിന്ന് ലഭിക്കുക.
പ്രകടന പരതയില്‍ നിന്നകന്നു കലര്‍പ്പില്ലാത്ത കര്‍മ്മ സപര്യയുടെ വഴി തുറന്നു വിഖായ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ദയാകര്‍ശിച്ചു കൊണ്ടിരിക്കുന്നു.

ദൈവ പ്രീതിയും, പരലോക മോക്ഷത്തിനും, സാദ്ദ്യമായ വഴി തുറക്കുന്ന ലക്ഷ്യാതിഷ്ടിതവുമായ മാര്‍ഗത്തിലൂടെ കര്‍മ്മ നിരതരാകാന്‍ വളണ്ടിയർമാരോട് ഉത്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി. സേവനം സ്വാർത്ഥക വഴികള്‍ എന്ന വിഷയമാ വതരിപ്പിച്ചു സുഹൈല്‍ ഹുദവിയും, റൂട്ട് മാപ്പിങ്ങ് അനിവാര്യ അറിവുകള്‍ പകര്‍ന്നു നല്‍കി സജീര്‍ കൊടുങ്ങല്ലൂരും,

publive-image

ആരോഗ്യം , സേവന മുന്നൊരുക്കം എന്ന വിഷയത്തില്‍ ഇസഹാക്ക് കോഡൂരും പഠന പരിശീലന ക്ലാസുകള്‍ നല്‍കി, സക്കരിയ ഫൈസി , ജലാലുദ്ദീന്‍ മുസ്ലിയാര്‍, സുബൈര്‍ അന്‍വരി കൊപ്പം, നൂര്‍ദ്ധീന്‍ തിരുര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കണ്‍വീനര്‍ റിയാസ് ഒറ്റപാലം സ്വാഗതവും, അബുയാസീന്‍ ചളിങ്ങാട് നന്ദിയും പറഞ്ഞു.ഹജ്ജ് സേവന ത്തിനു കിഴക്കന്‍ പ്രവശ്യയില്‍ നിന്ന് വിഖായയുടെ കീഴില്‍ 100 പ്രവര്‍ത്തകരെ അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisment