പൗരത്വ നിഷേധം ദുരൂഹാധിഷ്ഠിത അജണ്ട, പുനഃപരിശോധിക്കണം:എസ്.ഐ.സി സഊദി ദേശീയ കൗൺസിൽ

author-image
admin
Updated On
New Update

മദീന: ഇന്ത്യൻ സർക്കാർ അടിച്ചേൽപ്പിക്കുന്ന പൗരത്വ നിഷേധം ദുരൂഹാധിഷ്ഠിത അജണ്ടയാണെന്നും അതിനാൽ തന്നെ ഇത് പുനഃപരിശോധിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു. പൗരത്വത്തിന്റെ പേരിൽ രാജ്യത്തെ മുസ്‌ലിം ന്യൂന പക്ഷങ്ങളെ പ്രയാസപ്പെടുത്തുകയും രാജ്യത്ത് നിന്നും പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ ഗൂഢ നീക്കം തിരിച്ചറിയണ മെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

രാജ്യ താൽപര്യത്തിന് വിരുദ്ധമായ ഈ നീക്കം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഏറെ പരിതാപകരമായ  അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന വിദഗ്ദ്ദരുടെ റിപ്പോർട്ട് ഏറെ ആശങ്കാജനകമാണെന്നും, പ്രവാസികളായ ഇന്ത്യക്കാർ ഇതിനെ ഉത്കണ്ഠയോടെയാണ് നോക്കി കാണുന്നതെന്നും കൗൺസിൽ കൂട്ടിച്ചേർത്തു. മദീനയിൽ ചേർന്ന കൗൺസിൽ മീറ്റ് ആണ് പ്രമേയം പാസാക്കിയത്. അബ്ദുറഹ്മാൻ മൗലവി ഓമാനൂർ പ്രമേയം അവതരിപ്പിച്ചു. സെയ്തു ഹാജി മുന്നിയൂർ അനുവാചകൻ ആയിരുന്നു.

ദേശീയ കൗൺസിൽ മീറ്റിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്‌ദുറഹ്‌മാൻ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്‌തു.

ഉമറുൽ ഫാറൂഖ് ഫൈസി, മദീന പ്രാർത്ഥന നടത്തി. ദേശീയ കമ്മിറ്റി വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വിഖായ പ്രവർത്തന റിപ്പോർട്ട് വിഖായ ജനറൽ കൺവീനർ അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ, ഖുർആൻ, ഹദീസ് അവലോകന റിപ്പോർട്ട് മുഹമ്മദ് സലിം നിസാമി അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി റിപ്പോർട്ടുകൾ സഅദ് നദ്‌വി (യാമ്പു), ഹബീബുള്ള പട്ടാമ്പി (റിയാദ്),

publive-image

ദിൽഷാദ് കാടാമ്പുഴ (ജിദ്ദ), അബു യാസീൻ (ദമ്മാം), റാഫി ഹുദവി (ജുബൈൽ), അബ്ദുൽ നാസർ ദാരിമി (അൽ-കോബാർ), ശിഹാബുദ്ധീൻ തലക്കട്ടൂർ (ബുറൈദ), നൗഫൽ ഫൈസി മണ്ണാർക്കാട് (ഖമീസ് മുശൈത്ത്), അബ്ദുൽ സലിം (റാബിഖ്), മുഹമ്മദ് കുട്ടി (ഖത്തീഫ്), ഉസ്മാൻ എ.സി (ഉനൈസ), ബശീർ മാള (ഹായിൽ), സൈതലവി ഫൈസി (ത്വായിഫ്), സുലൈമാൻ പണിക്കരപ്പുറായ (മദീന) നൗഷാദ് അൻവരി (മദ്രസ്സ റേഞ്ച് ഏകീകരണം) അവതരിപ്പിച്ചു. അസ്‌ലം മൗലവി അടക്കാത്തോട്, മുഖ്യാതിഥികളായി പങ്കെടുത്ത സി.എസ്.ഇ ഡയക്ടർ അബൂബക്കർ ഹുദവി കരുവാരകുണ്ട്, അലി ഫൈസി പാറൽ എന്നിവർ സംസാരിച്ചു. മദീന വിഖായ അംഗങ്ങൾ സദസ്സ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സുലൈമാൻ ഹാജി പണിക്കരപ്പുറായ നന്ദിയും പറഞ്ഞു.

Advertisment