ബോബി സിങ് അലൻ – യുഎസിൽ ഔദ്യോഗിക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിത

New Update

കലിഫോർണിയ: നവംബർ 3ന് അമേരിക്കയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വടക്കേ കലിഫോർണിയാ എൽക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബി സിങ് അലൻ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

യുഎസ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തുന്ന ആദ്യ സിഖ് വനിതയാണ് ബോബി സിങ്. നവംബർ 9 നാണ് ഇവരുടെ തിരഞ്ഞെടുപ്പ് ഔദ്യോഗീകമായി അറിയിച്ചത്. പോൾ ചെയ്ത വോട്ടിന്റെ 46 ശതമാനം നേടിയാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടതെന്ന് സാക്രമെന്റൊ കൗണ്ടി ഇലക്ഷൻ അധികൃതർ അറിയിച്ചു.

സിറ്റിയുടെ മേയർ എന്ന നിലയിൽ എല്ലാവരുടേയും ഐക്യത്തിനായി പ്രവർത്തിക്കുമെന്നും, എനിക്ക് ആര് വോട്ടു ചെയ്തു, ചെയ്തില്ല എന്നതു വിഷയമല്ലെന്നും ബോബി സിംഗ് പറഞ്ഞു.ഡിസംബർ 9ന് ഇവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

യുഎസ് ഹൗസ് പ്രതിനിധി അമിബേറ, സ്റ്റേറ്റ് അസംബ്ലി അംഗം ജിം കൂപ്പർ തുടങ്ങിയ നിരവധി പേർ ഇവരെ എൻഡോഴസ് ചെയ്തിരുന്നു. ഇന്ത്യയിൽ ജനിച്ച ബോബി സിംഗ് നാലാം വയസ്സിലാണ് അമേരിക്കയിൽ എത്തുന്നത്. ഭർത്താവ് ജാക്ക് അലൻ ലിങ്കൺ ലൊ സ്കൂൾ ഗ്രാജുവേറ്റ് കൂടിയാണ് ബോബി സിംഗ്.

sikh women
Advertisment