കൊല്ലം ശാസ്താംകോട്ടയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ മേധാവികളുടെ ശിൽപശാല നടത്തി

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: ശാസ്താംകോട്ടയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു. ഭവ്യബാലയുടെ അധ്യക്ഷതയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ശിൽപ്പശാല ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ ഗോപൻ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ഗീത, എഇഒ സുജകുമാരി പി.എസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സബീന എസ്,കോർഡിനേറ്റർമാരായ എസ്.സുഭാഷ് ബാബു,അനിതാ ദേവി എം.എസ്,അഭിലാഷ് വി.എൽ,ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ കിഷോർ. കെ.കൊച്ചയ്യം തുടങ്ങിയവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ ജിനു തങ്കച്ചൻ,ഷിബു ബേബി തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു.

Advertisment