Advertisment

എണ്ണമയമുള്ള ചർമ്മത്തെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

New Update

publive-image

Advertisment

എണ്ണമയമുള്ള ചർമ്മസ്ഥിതി ഉള്ളവർ ചർമസംരക്ഷണത്തിൻ്റെ കാര്യത്തിൽ ഉറപ്പായും കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരും. മറ്റേതൊരു ചർമ്മത്തിൽ നിന്നും വ്യത്യസ്തമാണ് എണ്ണമയമുള്ള ചർമ്മത്തിൻ്റെ കാര്യം. ഇതിന് ഉചിതമായ ഉൽ‌പ്പന്നങ്ങളും ദിനചര്യകളും ഒക്കെ പ്രത്യേകം കണ്ടെത്തേണ്ടതുണ്ട്. അവ തിരിച്ചറിയാതെ തെറ്റായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ പണവും പരിശ്രമങ്ങളും വെറുതേ പഴായി പോകും.

പല സാഹചര്യങ്ങളിലും ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം ചർമത്തിൽ നല്ല ഫലങ്ങളൊന്നും പ്രകടമാക്കുകയില്ലെന്ന് മാത്രമല്ല, ചിലപ്പോഴവ ചർമ്മത്തിന് കൂടുതൽ കേടുപാടുകൾ‌ വരുത്തിവയ്ക്കുകയും ചെയ്യും. നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഫെയ്‌സ് പാക്കുകളുടെ കാര്യത്തിൽ പോലും ഇത് ബാധകമാണ്.

ചർമം അധിക സെബം ഉൽ‌പാദിപ്പിക്കുന്നതു മൂലമാണ് എണ്ണമയമുള്ള ചർമ്മസ്ഥിതി ഉണ്ടാവുന്നത്. നിങ്ങളുടെ ശരീരത്തിൽ ഉടനീളം ചർമസുഷിരങ്ങൾക്ക് താഴെയായി നിലകൊള്ളുന്ന സെബേഷ്യസ് ഗ്രന്ഥികൾ ഉൽ‌പാദിപ്പിക്കുന്ന എണ്ണമയമുള്ള പദാർത്ഥമാണ് സെബം. ഇത് നിങ്ങളുടെ ശരീരത്തെ ഈർപ്പം നഷ്ടപ്പെടുന്നതിൽ നിന്ന് സംരക്ഷിച്ചു നിർത്താൻ സഹായിക്കുന്നു.

ഇത് അമിതമായി പുറന്തള്ളപ്പെടുമ്പോഴാണ് ഒരാൾക്ക് എണ്ണമയമുള്ള ചർമസ്ഥിതി ഉണ്ടാകുന്നത്. ഒരാളുടെ കാര്യത്തിൽ എണ്ണമയമുള്ള ചർമം വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് ഒരുപോലെ ഗുണകരവും ദോഷകരവുമാണ്. വഴുവഴുപ്പുള്ളതും തിളക്കമുള്ളതും നിങ്ങൾ ധരിക്കുന്ന മേക്കപ്പ് എളുപ്പത്തിൽ മാഞ്ഞ് പോകുന്നതുമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മം ഉണ്ടെന്ന് ഉറപ്പിക്കാം.

ഈയൊരു ചർമ്മ തരം ഉള്ളവർക്ക് സാധാരണയായി മുഖക്കുരു, തുറന്ന തുറന്ന ചർമസുഷിരങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരിക്കും. ചർമ്മത്തെ പരിപാലിക്കുന്നതിനും ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുമുള്ള മികച്ച മാർഗമാണ് ഫെയ്സ് പായ്ക്കുകളുടെ ഉപയോഗം. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനുമെല്ലാം അവ സഹായിക്കുന്നുണ്ട്.

എണ്ണമയമുള്ള ചർമ്മസ്ഥിതി സുഷിരങ്ങൾ അടഞ്ഞുപോകൽ, ബ്രേക്കൗട്ടുകളുടെ വർദ്ധനവ്, തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് കാരണമായ മാറുന്നതിന് സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിനു വേണ്ട ഏറ്റവും മികച്ച ഫെയ്സ് പായ്ക്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

മുൾട്ടാണി മിട്ടി, റ്റീ ട്രീ ഓയിൽ ഫെയ്സ് പായ്ക്കുകൾ നിങ്ങളുടെ മുഖക്കുരുവിന്റെ സാധ്യതകളെ എളുപ്പത്തിൽ പരിഹരിക്കുന്നതിനു സഹായിക്കും. കടല മാവ് തൈര് ഫെയ്സ് പായ്ക്ക് ചർമ്മത്തിലെ അധിക എണ്ണ കുറച്ചുകൊണ്ടുവന്ന് മുഖക്കുരുവിനെ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമാണ്, തൈരിൽ അടങ്ങിയിരിക്കുന്ന ആന്റി-ഏജിംഗ് ഗുണങ്ങളും മുഖക്കുരു കുറയ്ക്കുന്നതിനും ഏറ്റവും നല്ലതാണ്. വീട്ടിൽ തന്നെ ഈ രണ്ട് ചേരുവകളും ചേർത്ത് ഫേസ് പാക്ക് തയ്യാറാക്കി പരീക്ഷിച്ചുനോക്കാം.

കറ്റാർ വാഴ ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. അതിശയകരമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഇവ. ചർമ്മ സുഷിരങ്ങൾ അടയ്ക്കാനും മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കുന്നു.

health tips
Advertisment