New Update
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും ഇപ്പോഴും വാര്‍ത്താ കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുകയാണ് നയന്‍സ്- വിക്കി കല്യാണ മാമാങ്കം. വിവാഹ വേളയില്‍ ആശംസകള്‍ക്ക് ഒപ്പം തന്നെ പരാമര്‍ശങ്ങളും മോശം കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിത നയന്‍താരയ്‌ക്കെതിരെ ഉയര്‍ന്നു വന്ന ഒരു മോശം കമന്റിന് ഗായിക ചിന്മയി നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
'അഭിനയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് യാതൊരു എതിര്‍ അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും' എന്നായിരുന്നു ഒരു ഡോക്ടറുടെ കമന്റ്. ഇതിനാണ് ചിന്മയി മറുപടി നല്‍കിയത്.
'നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു' ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം' ചിന്മയി കുറിച്ചു.
താരത്തിന്റെ വാക്കുകളെ പിന്തുണച്ച് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സംഭവം വിവാദമായതോ െനയന്‍താരയോടും വിഘ്നേഷ് ശിവനോടും മാപ്പ് പറഞ്ഞ് ഡോക്ടര്‍ രംഗത്ത് എത്തിയിരുന്നു. താനൊരു നയന്‍താര ഫാനാണെന്നും തന്റെ ആകൂലതയാണ് പങ്കുവെച്ചതെന്നുമായിരുന്ന മാപ്പ് അപേക്ഷിച്ച് കൊണ്ട് ഡോക്ടര്‍ കുറിച്ചത്. കൂടാതെ താന്‍ ചിന്മയി പറയുന്നത് പോലെ താനൊരു വില്ലനല്ലെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു.