സാമുദായിക രാഷ്ട്രീയം വർഗീയമല്ല - എസ്ഐഒ

New Update

publive-image

മലപ്പുറം: അരികുവൽക്കരിക്കപ്പെട്ട സമുദായത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ പൈശാചികവൽകരിക്കുന്നതും വർഗീയത ആരോപിക്കുന്നതുമായ സംഘപരിവാർ ഭാഷ്യം ഇടതുപക്ഷം ഏറ്റെടുക്കുന്നത് അപഹാസ്യമാണെന്ന് എസ്.ഐ.ഒ. ഇത്തരം മുസ്‌ലിം വിരുദ്ധ സമീപനങ്ങളെ സമുദായം ചെറുത്തു തോൽപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം പറഞ്ഞു.

Advertisment

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സംസ്ഥാന സമിതി അംഗങ്ങളായ ഷമീർ ബാബു, റഹ്മാൻ ഇരിക്കൂർ, വാഹിദ് ചുള്ളിപ്പാറ, നിയാസ് വേളം, റഷാദ് വി.പി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സലീം മമ്പാട്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നിഷാദ് കുന്നക്കാവ്, ജി.ഐ.ഒ. ജില്ലാ പ്രസിഡണ്ട് ഷനാനീറ എന്നിവർ സംസാരിച്ചു.

malalpuram news
Advertisment