വി. അൽഫോസാ ദിനം വ്യത്യസ്തമായ രീതിയിൽ കൊണ്ടാടി സിസ്റ്റർ സെലിൻ

New Update

publive-image

‍ഡല്‍ഹി:വർഷങ്ങളായി യുപിയിലെ നോയിഡയിൽ സൈക്കിൾ റിക്ഷാ ചവിട്ടി ജീവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സിസ്റ്റർ സെലിൻ ഇന്ന് വി. അൽസാമ്മയുടെ തിരുന്നാൾ ദിവസം നോയിഡയിലെ അൽസാമ്മയുടെ മഠത്തിൽ (FCC Congregation) വച്ച് 200 ഓളം റിക്ഷാക്കാർക്ക് ഡ്രൈ റേഷൻ, ബെഡ് ഷീറ്റ്, ലഞ്ച് പായ്ക്കറ്റ് എന്നിവ വിതരണം ചെയ്തു.

Advertisment

കഴിഞ്ഞ17 വർഷമായി സിസ്റ്റർ സെലിൻ സൈക്കിൾ റിക്ഷാ ചവിട്ടി ഉപജീവനം കണ്ടെത്തുന്ന നോയിഡ വാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വരുന്നു. 17 വർഷങ്ങൾക്ക് മുൻപ് ഒരു റിക്ഷാക്കാരനെ 10 രൂപാ കൂടുതൽ ചോദിച്ചു എന്ന് പറഞ്ഞു കൂറെ ആളുകൾ കൂടി മർദിക്കുന്നത് കണ്ട് ആ റിക്ഷാക്കാരനോട് മനസ്സലിഞ്ഞ് അദ്ദേഹത്തോട് സംസാരിക്കുകയും അവരുടെ നിത്യജീവിത ദുരിതങ്ങൾ കേട്ടറിഞ്ഞ് അതിൽ നിന്ന് പ്രചോദനമുണ്ടായി നോയിഡയിലെ റിക്ഷാ ചവിട്ടി ജീവിക്കുന്നവരുടെ ഉന്നമനത്തിനായി പ്രവത്തനമാര രംബിക്കുകമായിരുന്നു സിസ്റ്റർ.

ഇന്ന് വരെ സിസ്റ്റർ 530 ലധികം സൈക്കിൾ റിക്ഷാകൾ സൗജന്യമായി വിതരണം ചെയ്ത് കഴിഞ്ഞു. സിസ്റ്ററിന്റെ ഈ കരുണ്യ പ്രവർത്തി കേട്ടറിഞ്ഞ് സംഭാവനയായി കിട്ടുന്ന തുകകൊണ്ടാണ് ഇതെല്ലാം സിസ്റ്റർ സാധ്യമാക്കുന്നത്...

ലോകമാകമാനം കോവിഡ് മഹാമാരി ദുരിതത്തിലാഴ്ത്തിയപ്പോൾ നോയിഡയിലെ റിക്ഷാക്കാർക്കും കൂലിവേല ചെയ്ത് ജീവിക്കുന്ന ചേരിപ്രദേശത്തെയും ജുഗ്ഗികളിലെയും നിവാസികൾക്ക് ആശ്രയ ശരണം സിസ്റ്റർ സെലിനായിരുന്നു.

ഒന്നാം കോവിഡ് ലോക്ക് ഡൗൺ കാലഘട്ടത്തിൽ മാത്രം സിസ്റ്റർ സെലിന്റെ നേതൃത്യത്തിൽ 30000ൽ അധികം റേഷൻ കിറ്റുകൾ പല മാസങ്ങളിലായി നോയിഡയിലെ റിക്ഷക്കാർക്കും ചേരിപ്രദേശങ്ങളിലും വിവിധ ജുഗ്ഗികളിലുമായി വിതരണം ചെയ്തിരുന്നു. 76-റാം വയസ്സിലും ഓടി നടന്ന് മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സിസ്റ്റർ സെലിനെ നോയിഡ അതോറിറ്റിയും പുകഴ്ത്തിയിരുന്നു.

കൂടാതെ എല്ലാവർഷവും വി. അൽഫോൻസാമ്മയുടെ തിരനാളിനോടനുബന്ധിച്ച് എല്ലാ റിക്ഷാക്കാർക്കും കമ്പിളി, ബഡ് ഷീറ്റ്, റേഷൻ കിറ്റ്, മുതലായവയും വിതരണം ചെയ്തു വരുന്നു. അതിന്റെ ഭാഗമായി ഇന്നും 200 റേഷൻ കിറ്റും ബെഡ് ഷീറ്റും, ലഞ്ചും വിതരണം ചെയ്തു, ഫാ. ജോൺ പുതുവാ (മുൻ പ്രിസൺ മിനിസ്ട്രീ ഡയറക്ടർ), ഫാ. ജിന്റോ ടോം (വികാരി സെന്റ് അൽഫോസാ ചർച്ച്, നോയിഡ), ടി. ഒ. തോമസ്സ്, സണ്ണി ജോസ്, ടോമീ വർഗിസ് എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകി സിസ്റ്ററിനെ സഹായിച്ചത്.

delhi news
Advertisment