പാലക്കാട്: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയ നടപടി സംബന്ധിച്ച് ബി.ഡി.ജെ.എസ്. നേതൃത്വം മറുപടി പറയണമെന്ന് കോൺഗ്രസ് ഒ.ബി.സി. ഡിപ്പാർട്ട് മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. പദ്ധതി റദ്ദാക്കിയത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ 'കണ്ണാടി സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ( ഐ.ടി.ഡി.സി.) ഡയറക്ടർ കെ.ആർ.പത്മകുമാർ ബി.ഡി.ജെ.എസ്.പ്രതിനിധിയായതിനാൽ അവർക്ക് ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ബി.ജെ.പിയുടെ ദാസ്യ പണി ഇനിയെങ്കിലും ബി.ഡി.ജെ.എസ്. നിർത്തണമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
ശ്രീനാരായണ ഗുരു നടത്തിയ പ്രതിഷ്ഠ എന്ന നിലയിലും പരസ്പരം പഴിചാരുന്ന എൻ.ഡി.എ.- എൽ.ഡി.എഫ്. മുന്നണികളുടെ വികൃത മുഖം അവർക്കു മനസ്സിലാക്കുന്നതിനു വേണ്ടിയാണ് കണ്ണാടി സമരം തിരഞ്ഞെടുത്തത്.
കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് ജില്ലാ വൈസ് ചെയർപേഴ്സൺ ഇ.വി കോമളം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് രതിഷ് പുതുശ്ശേരി, സംഘടനാ ബ്ലോക്ക് പ്രസിഡൻ്റ് എം.കെ മുകേഷ്കുമാർ സ്വാഗതം പറഞ്ഞു. എം.ഹരിദാസ്, കെ.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു. എം.ജി സുരേഷ് കുമാർ നന്ദി പറഞ്ഞു.