മനസ്സും യോഗ്യതയുമുള്ള സന്യാസം ആഗ്രഹിക്കുന്ന യുവാക്കളെ തേടി ശിവഗിരി ബ്രഹ്മവിദ്യാലയം

സുഭാഷ് ടി ആര്‍
Friday, February 26, 2021

ശിവഗിരി: വാസനയുള്ള യുവാക്കളെ തിരഞ്ഞെടുത്ത് ബ്രഹ്മചാരികളായി സ്വീകരിച്ച് പഠിപ്പിക്കുകയും, അവരില്‍ മനസ്സും യോഗ്യതയുള്ളവര്‍ക്ക് സന്യാസം നല്‍കി പരോപ കാരാര്‍ത്ഥം പ്രയത്‌നിക്കാന്‍ വിടുകയും ചെയ്യുകയെന്ന ശ്രീനാരായണ ഗുരുദേവന്റെ കല്പനപ്രയോഗത്തില്‍ വരുത്തുന്നതിനായി ശിവഗിരിയില്‍ സ്ഥാപിക്കപ്പെട്ട മതമഹാ പാഠശാലയിലേക്ക് (ബ്രഹ്മവിദ്യാലയം) ആത്മീയ സാധന അനുഷ്ഠാന തല്‍പരരും, എസ്. എല്‍. സി. സി.യോ, തുല്യമായ പരീക്ഷയോ പാസായിട്ടുള്ളവരുമായ യുവാക്കളെ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് സെക്രട്ടറി, ശിവഗിരി ബ്രഹ്മവിദ്യാലയം, ശിവഗിരി മഠം, വര്‍ക്കല, പി.ഒ. 695 141

 

×