ശിവഗിരി ഗുരു ധർമ്മ പ്രചരണ യുവജന സഭയുടെ കേന്ദ്ര ഭാരവാഹികൾ ചുമതലയേറ്റു

New Update

publive-image

വർക്കല : ശിവഗിരി മഠം ത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ ഉപവിഭാഗമായ യുവജന സഭയുടെ പുതിയ കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗുരു ദേവസന്ദേശം ലോക വ്യാപകമായി പ്രചരിപ്പിക്കുന്നതിന് പുതിയ തലമുറയെ ഗുരുദർശനത്തിലേക്ക് ആകൃഷ്ടരാക്കുന്നതിനും നേതൃ നിരയെ വാർത്തെടുക്കുന്നതിനും ഗുരുധർമ്മപ്രചരണ യൂണിറ്റുകൾ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകായെന്ന ലക്ഷ്യത്തോടുകൂടിയാണ് ശിവഗിരി മഠം യുവജന സഭയെ കൂടി രൂപീകരിച്ചിരിക്കുന്നത്.

Advertisment

publive-image

ശിവഗിരി മഹാസമാധിയിൽ വെച്ച് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മ സച്ചിദാനന്ദ സ്വാമികൾ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ലഹരിക്കെതിരെ ജാഗ്രത പുലർത്തുമെന്നും ലഹരിക്കെതിരെ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുമെന്നും പുതിയ ഭാരവാഹികൾ സത്യപ്രതിജ്‌ഞ ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി  ഋതംബരാനന്ദ സ്വാമികൾ ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി  ഗുരുപ്രസാദ് സ്വാമികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ റജിസ്ട്രാർ പി.എം. മധു , പി.ആർ.ഒ ബിജു അടിമാലി,വൈസ് പ്രസിഡന്റ്  അനിൽ തടാലിൽ എന്നിവർ പങ്കെടുത്തു.

ഗുരുധർമ്മപ്രചരണ യുവജന സഭാ പ്രതിനിധികൾ
---------
കേന്ദ്ര പ്രസിഡന്റ്
.രാജേഷ് സഹദേവൻ അമ്പലപ്പുഴ
വൈ: പ്രസിഡന്റ്
അഡ്വ: രാഖേഷ് ഇടപ്പുര
ജന: സെക്രട്ടറി
അമൽ അനിൽ
ഓർഗനൈസിംങ്ങ് സെക്രട്ടറി
സുനിൽ സുരേന്ദ്രൻ (ഇടുക്കി)
സെക്രട്ടറി
എ.എ അഭയ് (എറണാകുളം)

കേന്ദ്ര എക്സിക്യൂട്ടിവ്
-------------
അഡ്വ. സിമി രാജ് ത്രിരുവനന്തപുരം)
അമൽ സോമരാജ് (കൊല്ലം)
അഡ്വ: പ്രമൽ പ്രശാന്ത് (ആലപ്പുഴ)
സന്തോഷ് മലമ്പുഴ (പാലക്കാട് )
അഡ്വ. മഹേഷ് (ത്രിശ്ശൂർ )
അനൂപ് (പത്തനംതിട്ട)
പ്രസാദ് ( കാസർഗോഡ് )
അനൂപ് .കെ . അർജുൻ
(കോഴിക്കോട്)
സി.എച്ച്. അനൂപ് (കണ്ണൂർ )

Advertisment