ശിവകാർത്തികേയന്റെ നമ്മ വീട്ടു പിള്ളൈയുടെ രണ്ടാമത്തെ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന നമ്മ വീട്ടു പിള്ളൈയുടെ രണ്ടാമത്തെ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ഇമ്മാനുവല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും പ്രധാനവേഷത്തില്‍ എത്തുന്നു.

Advertisment

publive-image

സമുദ്രകാണി, ഭാരതിരാജ, നടരാജ്, സൂരി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റത് താരങ്ങള്‍. വലിയ താര നിരയാണ് ചിത്രത്തിനുള്ളത്.

സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണിത്. ഇനിയും റിലീസ് തീയതി ലഭിച്ചിട്ടില്ലെങ്കിലും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Advertisment