ഗുജറാത്തിൽ പട്ടം പറത്തലിനിടെ നൂല് കഴുത്തിൽ കുരുങ്ങി 6 പേർ മരിച്ചു; 170 ഓളം പേർക്ക് പരിക്ക്

author-image
Charlie
New Update

publive-image

Advertisment

ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടയിൽ നൂല് കഴുത്തിൽ കുരുങ്ങി മരിച്ചത് മൂന്ന് കുട്ടികളടക്കം ആറ് പേർ. ഉത്തരായൺ ഉത്സവത്തിനോടനുബന്ധിച്ചുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.

ഉത്സവത്തിനോടനുബന്ധിച്ച് നടന്ന മത്സരത്തിൽ ആളുകൾ കൂട്ടമായി വീടുകുടെ ടെറസിൽ നിന്നും പട്ടം പറത്തിയിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് പട്ടങ്ങളെ അരിഞ്ഞ് വീഴ്ത്താൻ നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ചേർക്കുക പതിവാണ്. ഈ നൂല് കഴുത്തിൽ കുരുങ്ങി മുറിഞ്ഞാണ് അപകടമുണ്ടായത്.

പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വയസ്സുകാരിയും നൂല് കഴുത്തിൽ കുരുങ്ങി മരിച്ചു. നൂല് കഴുത്തിൽ കുരുങ്ങി ഗുരുതരമായി മുറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച്ചയാണ് മരിച്ചത്.

മറ്റൊരു സംഭവത്തിൽ കിസ്മത് എന്ന് പേരുള്ള മൂന്ന് വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്. വിസ്നഗർ ടൗണിൽ ശനിയാഴ്ച്ച അമ്മയ്ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പട്ടത്തിന്റെ നൂല് കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. രക്തം വാർന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരാണ് അപകടത്തിൽപെട്ടവരിൽ അധികവും. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഗുജറാത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ 130 ഓളം പേർക്കാണ് പരിക്കേറ്റത്. 46 പേർ പട്ടം പറത്തുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണ് അപകടത്തിൽപെട്ടു.

Read the Next Article

'നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്' എന്നതാവണം നമ്മുടെ ലക്ഷ്യം. ശരിയായ പ്രായത്തിൽ വിവാഹം കഴിക്കണം; ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണം: മോഹൻ ഭഗവത്

ഇത് നമ്മുടെ രാജ്യമാണെന്ന് നമ്മള്‍ വിശ്വസിക്കണം. റോഡുകള്‍ക്ക് മുസ്ലീങ്ങളുടെ പേരിടരുതെന്ന് പറയുന്നില്ല, എന്നാല്‍ ആക്രമണകാരികളുടെ പേരിടരുത്' - മോഹന്‍ ഭാഗവത് പറഞ്ഞു.

New Update
photos(17)

ന്യൂഡല്‍ഹി: ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യവ്യതിയാനം ഉണ്ടാകുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Advertisment

'നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്' എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മൂന്നില്‍ താഴെ മാത്രം ജനനനിരക്കുള്ള സമൂഹം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ മൂന്നില്‍ കുടുതലുള്ള ജനനനിരക്ക് നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.


ബിജെപി അധ്യക്ഷന്‍മാരെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഒരു സ്വതന്ത്രസംഘടനയാണ്. 


ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും തര്‍ക്കങ്ങള്‍ ഇല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അത് കാരണം ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി.


വിദ്യാര്‍ഥികള്‍ അവരുടെ ഭൂതകാലത്തെ കുറിച്ച് പഠിക്കണം. വിദ്യാഭ്യാസം എന്നത് വിവരങ്ങള്‍ മനഃപാഠമാക്കുക എന്നതല്ല. സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല. 


വിദ്യാഭ്യാസം എന്നത് കേവലം അറിവല്ല. ഒരാളെ സംസ്‌കാരമുള്ളവനാക്കുക എന്നതാണ് അത്. പുതിയ വിദ്യാഭ്യാസ നയം ശരിയായ ദിശയിലുള്ള ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളെ നമ്മുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും പഠിപ്പിക്കണം. ബ്രിട്ടീഷുകാരായി മാറാന് നമ്മള്‍ ശ്രമിക്കരുത്, പക്ഷേ ഇംഗ്ലീഷ് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.


ഒരു ഭാഷ പഠിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒലിവര്‍ ട്വിസ്റ്റ് വായിച്ചത്. 


ഒലിവര്‍ ട്വിസ്റ്റ് വായിക്കുകയും പ്രേംചന്ദിനെ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ല. ഭാരതത്തെ മനസ്സിലാക്കാന്‍ സംസ്‌കൃതം പഠിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയം സേവകര്‍ ഇസങ്ങളില്‍ വിശ്വസിക്കുന്നില്ല. നിയലംഘനം നടത്തി രാജ്യത്തേക്ക് ആരെങ്കിലും പ്രവേശിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.


'നമ്മുടെ രാജ്യത്തെ ജോലികള്‍ നമ്മുടെ പൗരന്മാര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം, നുഴഞ്ഞുകയറ്റക്കാര്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. 


'ഇന്ത്യയില്‍ ഇസ്ലാം എന്നും നിലനില്‍ക്കും. ഇസ്ലാം ഇല്ലാതാകുമെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. എന്നാല്‍ നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം.

ഇത് നമ്മുടെ രാജ്യമാണെന്ന് നമ്മള്‍ വിശ്വസിക്കണം. റോഡുകള്‍ക്ക് മുസ്ലീങ്ങളുടെ പേരിടരുതെന്ന് പറയുന്നില്ല, എന്നാല്‍ ആക്രമണകാരികളുടെ പേരിടരുത്' - മോഹന്‍ ഭാഗവത് പറഞ്ഞു.

Advertisment