കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

New Update

publive-image

കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Advertisment

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

Advertisment