എസ്കെഎസ്എസ്എഫ് സഹചാരി സെന്റർ ഫണ്ട് ശേഖരണം; ചെർക്കള മേഖലയിൽ തുടക്കമായി

New Update

publive-image

എസ്കെഎസ്എസ്എഫ് സഹചാരി സെന്റർ ഫണ്ട് ശേഖരണത്തിന്റെ ചെർക്കള മേഖലാതല ഉദ്ഘാടനം സംസ്ഥാന കൗൺസിലർ മൊയ്തു മൗലവിക്ക് കൈമാറി ചെർക്കള വലിയ ജമാഅത്ത് പ്രസിഡന്റ് കുദ്രൊളി ശാഫി ഹാജി നിർവഹിക്കുന്നു

Advertisment

ചെർക്കള:കാസർകോട് ജില്ലാ എസ്കെഎസ്എസ്എഫ് കമ്മിറ്റി ഉക്കിനട്ക് മെഡിക്കൽ കോളേജിന് സമീപം നിർമിക്കുന്ന സഹചാരി സെന്ററിന്റെ ഫണ്ട് ശേഖരണത്തിന് ചെർക്കള മേഖലയിൽ തുടക്കം കുറിച്ചു.

സംസ്ഥാന കൗൺസിലർ മൊയ്തു മൗലവിക്ക് കൈമാറി ചെർക്കള വലിയ ജമാഅത്ത് പ്രസിഡന്റ് കുദ്രൊളി ശാഫി ഹാജി ഉൽഘാടനം ചെയ്തു. സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, സി.പി മൊയ്തു മൗലവി, യൂസുഫ് ദാരിമി, ബാസിത്ത് ചെർക്കള എന്നിവർ സംബന്ധിച്ചു.

ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫണ്ട് ശേഖരണം മുഴുവൻ ശാഖകളിലും നടക്കും. ഫണ്ട് ശേഖരണം വൻവിജയമാകണമെന്ന് മേഖലാ നേതാക്കളായ ജമാൽ ദാരിമി, അബ്ദുല്ല ആലൂർ, അബൂ സാലിഹ് ഫൈസി എന്നിവർ അഭ്യർത്ഥിച്ചു.

kasaragod news
Advertisment