ടെക് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/8PnxapoF8BQZOPqDarnY.jpg)
ഉപേയാക്താക്കളെ ആകര്‍ഷിക്കാന്‍ വീഡിയോ കോളിങ്ങില്‍ പുത്തന്‍ ഫീച്ചറുമായി സ്‌കൈപ്പ്. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകള്‍ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ചും വൃത്തിഹീനമായ സാഹചര്യത്തിലിരുന്നു വീഡിയോ കോള്‍ ചെയ്യുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരമായാണ് സ്‌കൈപ്പ് പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്.
Advertisment
പശ്ചാത്തലം ‘ബ്ലര്‍’ ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ വലിയ തലവേദന ഒഴിയുമെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോള്‍ ചെയ്യുന്ന ആള്‍ക്ക് പിന്നിലുള്ള വസ്തുക്കളെ മാത്രമാണ് മായ്ക്കുക. സ്‌കൈപ്പിന്റെ പുതിയ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഈ സംവിധാനം ലഭ്യമാക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us