/sathyam/media/post_attachments/1Rlwx0Fw1tUA5Dyz8G3u.jpg)
പാലക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനകൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻ്റ് സോണുകളിൽ മെയ് 12, 13 തിയ്യതികളിൽ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കൽ, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു.
ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളിൽ ആവശ്യമുള്ളവർ മാത്രം ചേർന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതിൽ തടസമില്ല.
ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവർ വീടുകളിൽഎത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കർശനമായി നിരോധിച്ചിട്ടുണ്ട്.