സലീം മുഞ്ചക്കലിന് സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി

New Update

ദമ്മാം: 19 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യവിഭാഗം കൺവീനറുമായ സലീം മുഞ്ചക്കലിന് ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ദമ്മാം ഹോളിഡെയ്സ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നൽകിയ യാത്രയയപ്പ് ചടങ്ങിൽ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് നാസർ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ജീവകാരുണ്യ പ്രവർത്തകൻ സലിം മുഞ്ചക്കലിന് തേജസ് ന്യുസ് എഡിറ്റർ പിഎഎം ഹാരിസ് ഉപഹാരം കൈമാറുന്നു

സലീം മുഞ്ചക്കലിനുള്ള ഉപഹാരം തേജസ് ന്യുസ് എഡിറ്റർ പി എ എം ഹാരിസ്, സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ എന്നിവർ ചേർന്ന് കൈമാറി. അഹ്മദ് യൂസുഫ് സ്വാഗതവും നാസർ ഒടുങ്ങാട് നന്ദിയും പറഞ്ഞു.

Advertisment