സ്വര്‍ണ വിലയില്‍ നേരിയ കുറവ്

New Update

publive-image

Advertisment

സ്വര്‍ണവില കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

ഇന്ത്യയില്‍ കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10ഗ്രാം 24കാരറ്റ് സ്വര്‍ണത്തിന്റെ വില 49,020 രൂപയിലാണ്. വെള്ളിയുടെ വില കിലോക്ക് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

gold rate business
Advertisment