കൊല്ലത്ത് ഒന്നരവയസുകാരന് തെരുവുനായക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ഗുരുതരപരിക്ക്

New Update

publive-image

കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് ആതിര ദമ്പതികളുടെ മകൻ അർണവിനെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ആക്രമണത്തില്‍ കുട്ടിയുടെ പുറത്തും തലയിലും ചെവിയ്ക്ക് മുകളിലുമായി മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് നായക്കൂട്ടം കുഞ്ഞിനെ ആക്രമിച്ചതെന്ന്  മുത്തശ്ശി പറഞ്ഞു.

Advertisment