ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

New Update

publive-image

Advertisment

മണ്ണാർക്കാട്: ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാർഥികൾക്ക് സ്മാർട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ അധ്യാപകരും ജീവനക്കാരും.

വിദ്യാലയത്തിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാ‌ർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് ചലഞ്ചിലൂടെ ഇരുപത് സ്മാർട്ട് ഫോണുകൾ വിതരണം നടത്തിയത്.

എൻ.ഷംസുദ്ദീൻ എം.എൽ. എ ഫോണുകൾ പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസിക്ക് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര അധ്യക്ഷയായി.

സ്കൂൾ മാനേജിങ്ങ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.റജീന ടീച്ചർ,വാർഡ് മെമ്പർ കെ.ടി. അബ്ദുള്ള, പ്രിൻസിപ്പാൾ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി, മാനേജർ റഷീദ് കല്ലടി, സ്റ്റാഫ് സെക്രട്ടറി പി.ശ്യാമപ്രസാദ്, വെൽഫെയർ കമ്മിറ്റി കൺവീനർ പി.കെ.ഹംസ, പി.എം.കുഞ്ഞിക്കോയ തങ്ങൾ,ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,പി.ഗിരീഷ്, പി.മനോജ്,കെ.സാജിത്, കെ.എം.മുസ്തഫ, പി.പി.മുഹമ്മദലി, സി.ടി.ലത്തീഫ്, സി. റഫീഖ് പങ്കെടുത്തു.

സ്മാർട്ട് ചലഞ്ചിൻ്റെ രണ്ടാം ഘട്ടത്തിൽ ഡാറ്റ റീചാർജ്, സ്മാർട്ട് ഫോൺ ബാങ്ക് എന്നിവ നടപ്പാക്കും.

palakkad news
Advertisment