'സ്മാർട്ട്‌ ഉഴവൂർ': ഇടക്കോലി ഗവണ്മെന്റ് എച്ച്എസ്എസിലെ കുട്ടികള്‍ക്ക് മാണി സി കാപ്പൻ സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു

New Update

publive-image

ഉഴവൂര്‍: സ്മാർട്ട്‌ ഉഴവൂർ പദ്ധതിയുടെ ഭാഗമായി ഇടക്കോലി ഗവണ്മെന്റ് എച്ച്എസ്എസിലെ ഉഴവൂർ 6 ആം വാർഡിലെ 6 വിദ്യാർത്ഥികൾക്ക് എംഎല്‍എ മാണി സി കാപ്പൻ മൊബൈൽ ഫോൺ വിതരണം ചെയ്തു.

Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മൊബൈൽ ഫോൺ ഇല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്മാർട്ട്‌ ഉഴവൂർ.

ഉഴവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമപൂരം 11 -ാം വാർഡ് മെമ്പർ സൗമ്യ സേവിയർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീകല, ഉഴവൂർ 6 -ാം വാർഡ് മെമ്പർ ബിനു ജോസ് തൊട്ടിയിൽ, തങ്കച്ചൻ കെ, ഏലിയാമ്മ കുരുവിള എന്നിവർ പങ്കെടുത്തു. ഉഴവൂർ കെയർ ക്ലബ്‌ വാട്സ്ആപ്പ് കൂട്ടായ്മ ആണ് ഫോൺ സ്പോൺസർ ചെയ്തത്.

uzhavoor news mani c kappan
Advertisment