/sathyam/media/post_attachments/9hiPIOVxNjZJjLkXwH4n.jpg)
കരിമ്പ: വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാനായി കല്ലടിക്കോട് ജിഎൽപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും സുമനസ്സുകളും ചേർന്ന് കല്ലടിക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ 12 ഫോണുകൾ അർഹരായ കുട്ടികൾക്ക് നൽകി.
ഈ കോവിഡ് മഹാമാരി കാലത്ത് ഒരുകുട്ടി പോലും അധ്യയനത്തിന്റെ മുഖ്യധാരയിൽനിന്ന് വിട്ടുപോകരുത് എന്ന മഹത്തായ ലക്ഷ്യമാണ് വിദ്യാലയത്തിനുള്ളത്. സ്മാർട്ട്ഫോൺ വിതരണ ചടങ്ങ് കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‌മിസ്ട്രെസ് ടി. കെ ബിന്ദു, സ്റ്റാഫ് സെക്രട്ടറി വിനോദ്, വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ, പി ടി എ പ്രസിഡന്റ് അനീഷ് കുമാർ, എസ് എം സി ചെയർമാൻ മുഹമ്മദാലി, കല്ലടിക്കോട് ബാങ്ക് പ്രസിഡന്റ് ഷൈജു, നോഡൽ ഓഫീസർ സജീവ് കുമാർ,സ്മിതാ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.