/sathyam/media/post_attachments/hFPsbAkvHiAvR1L2Ypkz.jpg)
മണ്ണാർക്കാട്: കോവിഡ് പ്രതിസന്ധിയുടെ നടുക്കയത്തില്‍ പെട്ടവർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്ന പ്രത്യേക സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന 10 സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
അർഹരായ കുട്ടികൾക്കുള്ള സ്മാർട്ട്ഫോണുകൾ പ്രധാന അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. മഹാമാരിയുടെ കഷ്ടതകളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസകരമാകുന്ന നിരവധി പദ്ധതികൾ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളതായി ബാങ്ക് പ്രസിഡന്റ് വി.കെ ഷൈജു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് പലിശരഹിത വായ്പ ഉൾപ്പടെ ആറ് സഹായ പദ്ധതികളാണ് നിബന്ധനകൾക്ക് വിധേയമായി പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്ക് വൈസ് പ്രസിഡന്റ് ദാവൂദ് ജെ, സെക്രട്ടറി ബിനോയ് ജോസഫ്, ഡയറക്ടർമാരായ കെ.കെ ചന്ദ്രൻ, യൂസുഫ് പാലക്കൽ, മുഹമ്മദ് ഹാരിസ്, മാത്യു മാസ്റ്റർ, ജെന്നി ജോൺ, മുഹമ്മദുപ്പ, സജീവ്, രാജി പഴയകളം, ഹസീന, സബൂറ
തുടങ്ങിയവർ പ്രസംഗിച്ചു.