/sathyam/media/post_attachments/UeLqmB6R6qP7DMOL84uZ.jpg)
കുവൈറ്റ്: എസ്എംസിഎ കുവൈറ്റ് സംഘടിപ്പിക്കുന്ന 'ഞാൻ കണ്ട മാലാഖ" എന്ന സാമൂഹ്യ ക്ഷേമ റിയാലിറ്റി ഷോയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി. ഫേസ്ബുക് ലൈവിലൂടെ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പ്രകാശന കർമ്മം നിർവഹിച്ചു. സ്വന്തം ലക്ഷ്യങ്ങൾക്കു വേണ്ടി പരിശ്രമിക്കുമ്പോളും മറ്റുവരെ കാണുവാനും അവരെ സഹായിക്കുവാനും സന്മനസ്സു കാണിക്കുന്നത് മാനുഷിക മൂല്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ നന്മ പ്രവർത്തിയും ദൈവ സ്നേഹത്തിന്റെ ബഹിർസ്ഫുരണം ആണ്. മറ്റുള്ളവരെ സഹായിക്കുന്നവർക്ക് നൽകുവാൻ കടപ്പെട്ടിരിക്കുന്ന സ്നേഹവും അംഗീകാരവുമാണ് ഈ റിയാലിറ്റി ഷോയിലൂടെ എസ്എംസിഎ നൽകുന്നത്തെന്നും രാജീവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. എസ്എംസിഎയുടെ ഇത്തരത്തിലുള്ള പ്രവർത്തങ്ങൾക്ക് ആഗോള കത്തോലിക്കാ കോൺഗ്രസിന്റെ പേരിലുള്ള പിന്തുണയും ആശംസയും അദ്ദേഹം അറിയിച്ചു.
പച്ചയായ പ്രവാസ ജീവിതം പങ്കുവെക്കുന്നതിനാൽ ഇതൊരു റിയൽ റീലിറ്റി ഷോ ആയിരിക്കുമെന്ന് എസ്എംസിഎ പ്രസിഡണ്ട് ബിജോയ് പാലാക്കുന്നേൽ തെന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. എസ്എംസിഎ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും, ട്രഷറർ സാലു പീറ്റർ നന്ദിയുംരേഖപ്പെടുത്തി. എസ്എംസിഎയുടെ സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ സന്തോഷ് ചക്യത്, കമ്മിറ്റി അംഗങ്ങളായ മോൻസ് ജോസഫ് , ഷാജി മാത്യു,ഷെയിസ് ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിലൈറ്റി ഷോയുടെ നടപടിക്രമങ്ങളും നിയമങ്ങളും വിശദ വിവരങ്ങളും പിന്നീട് അംഗങ്ങളെ അറിയിക്കുന്നതാണ്, സെപ്തംബർ ഒന്നുമുതൽ SMCA OFFICIAL യുട്യൂബ് ചാനലിലൂടെ റിയാലിറ്റി ഷോ പ്രക്ഷേപണം ചെയ്യും.