/sathyam/media/post_attachments/qLgCuQpsLdrQQcnpQtuN.jpg)
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സീറോ മലബാർ യൂത്ത് മൂവ്മെന്റും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഡിസംബർ 4, വെള്ളിയാഴ്‌ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ പ്രതികൂല കാലാവസ്ഥയിലും രജിസ്റ്റർ ചെയ്ത 148 പേരിൽ 138 പേർ വിജയകരമായി രക്തം ദാനം ചെയ്തു.
കോവിഡ് സാഹചര്യത്തിൽ കുവൈത്ത് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സിറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോനിസ് മഴുവഞ്ചേരി നിർവ്വഹിച്ചു.
ലോകം മുഴുവൻ കോവിഡ് മഹാമാരിയെ ഒന്നായി നേരിടുന്ന ഈ കാലഘട്ടത്തിൽ ജൂബിലിപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി രക്തദാനമെന്ന മഹത്തായ കർമ്മവുമായി മുന്നോട്ടുവന്ന സിറോ മലബാർ കൾച്ചറൽ അസോസിയേഷനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
എസ്എംസിഎ ഒഫിഷ്യേറ്റിംഗ് പ്രസിഡന്റ് സുനിൽ രാപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ, എസ്‌എംവൈഎം പ്രസിഡന്റ് ബിജോയ് ഔസേപ്പ്, രഘുബാൽ ബിഡികെ, ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, അഡ്വൈസറി ബോർഡംഗം രാജൻ തോട്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.
ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള പ്രശംസാ ഫലകം എസ്‌എംസിഎ ജനറൽ സെക്രട്ടറി ബിജു പി ആന്റോ, ജോയിന്റ് സെക്രട്ടറി ലിയോ ജോസ് കൊല്ലന്നൂർ, സോഷ്യൽ കമ്മിറ്റി അംഗം ലിജോ ജോസ് എന്നിവർ ചേർന്ന് ബിഡികെയ്ക്ക് കൈമാറി. എസ്എംസിഎയ്ക്കുള്ള സാക്ഷ്യപത്രം പ്രസിഡണ്ട് സുനിൽ രാപ്പുഴ ഏറ്റുവാങ്ങി. എസ്എംസിഎ ട്രഷർ വിൽസൺ വടക്കേടത്ത് നന്ദി പറഞ്ഞു.
/sathyam/media/post_attachments/6HPcEesi96LuRaMy4rpv.jpg)
എസ്എംസിഎ സിൽവർ ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലക്കുന്നൽ പരിപാടികൾ ഏകോപിപ്പിച്ചു. അബ്ബാസിയ, സിറ്റി - ഫർവാനിയ, സാൽമിയ, ഫഹഹീൽ ഏരിയാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
സജി ജോർജ്ജിന്റെ നേതൃത്വത്തിൽ SMCA സോഷ്യൽ വെൽഫെയർ കമ്മിറ്റി ക്യാമ്പിൽ ദാദാക്കളായി എത്തുന്നവർക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ ഒരുക്കി. 2019 നവംബര്‍ 29 ന് വൈകുന്നേരം 5 മണിക്ക് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെട്ട ഒരുവർഷം നിണ്ട എസ്എംസിഎ രജത ജൂബിലി ആഘോഷങ്ങള്‍ 2021 ജനുവരി ഒന്നിന് അവസാനിക്കും.
ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, റോസ്മിൻ സോയൂസ്, ദീപുചന്ദ്രൻ, വേണുഗോപാൽ, പ്രവീൺകുമാർ, രമേശൻ, നിമിഷ് കാവാലം, സോയൂസ്, ജോളി പോൾസൺ, ബീന, അജിത്ത് ചന്ദ്രൻ, ബെന്നി പൌലോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാനപ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള യുടെ കുവൈറ്റ് ഘടകം വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 2020 ലെ ഒൻപതാമത്തെ രക്തദാനക്യാമ്പാണ് കഴിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us