കുവൈറ്റില്‍ എസ്.എം.ഇ വിസ ഒരു വര്‍ഷത്തിനു ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021

കുവൈറ്റ് സിറ്റി: മൂന്ന് വര്‍ഷത്തിനുപകരം വര്‍ക്ക് പെര്‍മിറ്റ് നല്‍കി ഒരു വര്‍ഷത്തിനുശേഷം ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കിടയില്‍ ((എസ്.എം.ഇ) തൊഴിലാളികളെ കൈമാറുന്നതിന് അനുമതി നല്‍കാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും തൊഴില്‍ വിപണിയില്‍ അത് വരുത്തിയ മാറ്റങ്ങളും അവലോകനം ചെയ്ത ശേഷമാണ് മന്ത്രി ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

×