ഓൺലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന വിദ്യാർഥിനിക്ക് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്മാർട്ട് ഫോൺ നൽകി

New Update

publive-image

മാന്നാര്‍:ഓഐസിസി കുവൈറ്റ്‌ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മാന്നാർ കുളഞ്ഞി കാരാഴ്മ പുത്തൻപുര തെക്കേതിൽ രവീന്ദ്രന്റെ മകൾ നന്ദനക്ക് തുടർ വിദ്യാഭ്യാസത്തിനായി സ്മാർട്ട് ഫോൺ നൽകി.

Advertisment

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി തോമസ് ചാക്കോ സ്മാർട്ട് ഫോൺ നന്ദനക്ക് കൈമാറി.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂര്, ഡിസിസി നിർവാഹകസമിതി അംഗം അജിത് പഴവൂര്, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജി ഉല്ലാസ്, നുന്നു പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

kuwait news alappuzha news
Advertisment