ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/f8BndqUXzeySY36mp9Qp.jpg)
കൊല്ലം: കൊട്ടാരക്കര നഗരസഭ അമ്പലപ്പുറം ഡിവിഷൻ പരിധിയിൽ തൊഴിലുറപ്പ് ജോലി ചെയ്തു കൊണ്ടിരിക്കേ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. അമ്പലപ്പുറം ബാബു ഭവനത്തിൽ ശ്യാമള (48) യ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. കാടു വെട്ടി മാറ്റുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു ആന്റിവെനം എടുത്ത് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനതപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
Advertisment
മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയാണ് തൊഴിലുറപ്പ് തൊഴിലാളികൾ കാടു വെട്ടാനും മറ്റും ഏർപ്പെടുത്തുന്നത്. സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാൻ നിരവധി തവണ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും സുരക്ഷ സംവിധാനങ്ങൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ലെന്നു തൊഴിലാളികളുടെ നിരന്തരമായ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us