തൃശൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

author-image
Charlie
Updated On
New Update

publive-image

തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി.

Advertisment

വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Advertisment