New Update
Advertisment
കോഴിക്കോട്:എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ കീഴിലുള്ള ശതാബ്ദിയാഘോഷിക്കുന്ന അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിലെ വൈദിക കർമങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന പൂജാരി പി.വി സുരേഷ് ബാബുവിനെ ചതയ പൂജാ കമ്മിറ്റി ആദരിച്ചു.
കോഴിക്കോട് യൂണിയൻ പ്രസിഡൻറ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. ചതയ പൂജാ കമ്മറ്റി കൺവീനർ കെ വി ശോഭ, കെ. ബാലകൃഷ്ണൻ, റീജാ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.