New Update
കണ്ണൂർ: സോപ്പ് കലർന്ന വെള്ളം കുടിച്ച് വൃദ്ധ സദനത്തിലെ അന്തേവാസി മരിച്ചു. കണ്ണൂർ ജില്ലയിലെ തോട്ടടയിൽ പ്രവർത്തിക്കുന്ന അവേര സ്നേഹവീടിലാണ് അപകടം. ഇവിടുത്തെ അന്തേവാസിയായ പീതാംബരനാണ് (65) മരിച്ചത്. ഇതേ വെള്ളം കുടിച്ച് ഇവിടുത്തെ മറ്റ് നാല് അന്തേവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾസലാം, റഫീഖ്, ഗബ്രിയേൽ, പ്രകാശൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Advertisment