സോക്കർ ലീഗ് 2019 – ജേഴ്സി പ്രകാശനം ചെയ്തു

New Update

ദമ്മാം: നിക്കോട്ടിൻ സൗദി അറേബ്യയും അല്മുസയ്ൻ കമ്പനിയും കോമി സേഫ്റ്റിയും മുഖ്യ സ്പോൺസർമാരായി കാസറഗോഡ് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (കെ. ഡി. എസ്. എഫ്) ദമ്മാം ഏരി യ കമ്മിറ്റി സംഘടിപ്പിക്കുന്ന കാസറഗോഡ് സോക്കർ ലീഗ് 2019 ന്റ്റെ ജേഴ്‌സി പ്രകാശനം ജൂൺ 25, ചൊവ്വാഴ്ച രാത്രി ദമ്മാമി ലെ ബദർ അൽ റബീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Advertisment

കെ ഡി എസ് എഫ് മുൻ പ്രസിഡണ്ടും അഡ്വൈസറി ബോർഡ് അംഗ വുമായ ഷാഫി ചെടേക്കാലിന്ന് ആദ്യ ജേഴ്സി നൽകിക്കൊ ണ്ട് നിക്കോട്ടിൻ സൗദി അറേബ്യയുടെ ജനറൽ മാനേജർ നവാസ്  അണ ങ്കൂർ പ്രകാശനം നിർവഹിച്ചു.

പരിപാടിയിൽ പ്രസിഡന്റ്‌ ഗഫൂർ പള്ളിക്കര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രെട്ടറി കാദർ അണങ്കൂർ, ട്രഷറർ സാജു തെരുവത്ത്, ദമ്മാം കമ്മിറ്റി ട്രഷറർ മുഹമ്മദ് ദേളികുക്ക്, വൈസ് പ്രസിഡന്റ്‌ നൗഫൽ പുത്തൂർ, ജോയിൻറ് സെക്രട്ടറി ഫസൽ ചെടേക്കാൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജംഷി റൂബി, ജാവി ചൂരി എന്നി വർ സംബന്ധിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജംഷാദ് മൊഗ്രാൽ സ്വാഗതവും ജോയിൻറ് സെക്രട്ടറി അൻസിഫ് പെർള നന്ദിയും പറഞ്ഞു.

Advertisment