Advertisment

സാമൂഹിക പ്രവർത്തകൻ അബ്ദുൽ വഹീദ്‌ അന്തരിച്ചു; ദുബായിൽ ഖബറടക്കി

author-image
admin
New Update

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഹൈദരാബാദ്‌ സ്വദേശി അബ്ദുൽ വഹീദ്‌ (51) അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലമായി കോവിഡ്‌ ബാധിതനായി ദുബായിൽ ചികിത്സയിലായിരുന്നു.

Advertisment

publive-image

1999 മുതൽ 2018 വരെ ദഹ്‌റാൻ, സൗദി അറാംകൊയിൽ, ഐ ടി സിസ്റ്റം സ്പെഷ്യലിസ്റ്റ്‌

ആയി ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി റിയാദിലുള്ള അദാ കമ്പനിയിൽ ഡാറ്റാ സയന്റിസ്റ്റ്‌ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു.

നാട്ടിൽ നിന്നും സൗദിയിലേക്ക്‌ വരാനായി ദുബായിലെത്തി ക്വാറന്റൈനിലായിരുന്ന മൂത്ത മകൻ സി എ വിദ്യാർത്ഥിയായ അബ്ദുൽ റഖീബിനെ കൂട്ടി വരാനായി കുടുംബ സമേതം ജനുവരി 4ന്‌ ദമ്മാമിൽ നിന്നും ദുബായിലേക്ക്‌ പോയതായിരുന്നു. ദുബായ്‌ എയർപ്പോർട്ടിൽ നടത്തിയ കോവിഡ്‌ ടെസ്റ്റ്‌ റിസൾട്ട്‌ പോസിറ്റീവ്‌ ആയതിനെ തുടർന്ന് അബ്ദുൽ വഹീദ്‌ ക്വാറന്റൈൻ ചെയ്യുകയും ആരോഗ്യനില പ്രയാസമായതിനെ തുടർന്ന് ജനുവരി 29ന്‌ ദുബായ്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം കൂടുതൽ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ശനിയാഴ്ച്ച രാവിലെയാണ്‌ മരണമടഞ്ഞത്‌.

തൊഴിലിനോടൊപ്പം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിൽ നിറസാന്നിധ്യമായി രുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വേർപാട്‌ പ്രവിശ്യയിലെ സാമൂഹിക രംഗത്തെ വലിയ നഷ്ടമാണ്‌. സൗമ്യ സ്വഭാവക്കാരനായിരുന്ന അബ്ദുൽ വഹീദ്‌ ആകർഷകമായ വ്യക്തിത്വ ത്തിനുടമയായിരുന്നു.

കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ട്‌ കാലം കൊട്ടി ഘോഷങ്ങളില്ലാതെ പ്രവിശ്യയിലെ വിവിധ മേഘലകളിൽ ഫലപ്രദവും തെളിമയുള്ളതുമായ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും, നേതൃ പരമായ പങ്ക്‌ വഹിക്കാനും കഴിഞ്ഞ അദ്ദേഹം

2007 ൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപീകൃതമാകുമ്പോൾ ഫോറത്തിന്റെ ഉർദു ചാപ്റ്ററിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ഇന്ത്യൻ സോഷ്യൽ ഫോറം എന്നീ സാമൂഹിക സംഘടനകളിലൂടെ അദ്ദേഹം തന്റെ കർമ്മ രംഗത്ത്‌ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്നു. ഉർദു മേഘലയിലുള്ളവരെ സംഘടിപ്പിക്കുന്നതിലും സാമൂഹിക പ്രവർത്തന രംഗത്ത്‌ അവരെ സജ്ജമാക്കുന്നതിലും അബ്ദുൽ വഹീദ്‌ വലിയ പങ്കാണ്‌ വഹിച്ചിരുന്നത്‌. നിതാഖാത്ത്‌ കാലയളവിൽ അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഹൈദരാബാദ്‌ അസ്സോസിയേഷനിലും മറ്റ്‌ കൂട്ടായ്മകളിലും അംഗമായിരുന്ന അദ്ദേഹം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നേതൃത്വം നൽകുന്ന ഹജ്ജ്‌ സേവന പ്രവർത്തനങ്ങളിൽ പലതവണ പങ്കെടുക്കുകയും നേത്രുത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്‌.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്‌ മികച്ച വളണ്ടിയർ സേവനവും അദ്ദേഹം ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിൽ നിരവധി ലേബർ ക്യാമ്പുകളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ അവതരിപ്പിച്ചിരുന്നു. ദമ്മാം ഇന്ത്യൻ സ്കൂളിൽ പഴയ ടെക്സ്റ്റ്‌ ബുക്കുകളുടെ ശേഖരണവും വിതരണവും ആദ്യാമായി ആരംഭിച്ചത്‌ അബ്ദുൽ വഹീദിന്റെ നേതൃത്വതിലായിരുന്നു.

സൈനബ്‌ ഫാത്തിമയാണ്‌

ഭാര്യ. ദമ്മാം ഇന്ത്യൻ എംബസി സ്കൂളിലെ പതിനൊന്നാം ക്ലാസ്‌ വിദ്യാർത്ഥിനിയായ ഹനീൻ,

ഡ്യൂൺസ്‌ ഇന്റർ നാഷണൽ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അരീജ്‌, അതേ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി അബ്ദുൽ ഗനി എന്നിവർ മറ്റ്‌ മക്കളാണ്‌.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്‌ ശനിയാഴ്ച്ച ഉച്ചക്ക്‌ 12 മണിയോടെ ദുബായിലെ സോനാപൂർ ഖുസൈസ്‌ മഖ്ബറയിൽ അദ്ദേഹത്തിന്റെ ഭൗതീക ശരീരം മറവ്‌ ചെയ്തു. ദുബായിൽ അദ്ദേഹത്തിന്റെ ചികിത്സക്കും മരണാനന്തര നിയമ നടപടികൾ പൂർത്തീകരിച്ച് ഭൗതീക ശരീരം ഖബറടക്കു ന്നതിനും ബന്ധുക്കൾക്കൊപ്പം ദുബായിലെ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

Advertisment