ദമ്മാം: ഒന്നര വർഷത്തോളമായി ദുരിത ജീവിതം നയിക്കുകയായിരുന്ന യുവാവിന് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ മോചനം. മലപ്പുറം മഞ്ചേരി വേട്ടേക്കാട് നാണത്ത് മുഹമ്മദ് മകൻ ഇസ്മായിൽ മൂന്നര വർഷം മുമ്പാണ് വാനോളം പ്രതീക്ഷക ളുമായി കടൽ കടന്നത്. ദമ്മാമിലെ പ്രമുഖ കോൺട്രാക്റ്റിംഗ് കമ്പനിയിൽ ഹെവി ഡ്രൈ വർ ജോലിക്കായിരുന്നു ഇൻറർവ്യൂ നൽകിയത്. ഭേദപ്പെട്ട ശംബളവും മറ്റ് ആനുകൂ ല്യങ്ങളുമായിരുന്നു വാഗ്ദാനമായി ലഭിച്ചതെങ്കിലും കമ്പനിയിൽ എത്തിയതോടെ കാര്യങ്ങൾ മുഴുവനും തകിടം മറിയുകയായിരുന്നു.
/sathyam/media/post_attachments/gkdHedTvCGiJeYdJyaji.jpg)
സോഷ്യൽ ഫോറം പ്രവർത്തകർ ഇസ്മായിലിനെ കാംപിൽ സന്ദർശിച്ചപ്പോൾ
ലൈസൻസില്ലാതെ വണ്ടിയോടിക്കേണ്ടി വന്നതും പറഞ്ഞുറപ്പിച്ചതിൽ നിന്നും വളരെ കുറഞ്ഞ ശംബളവും മരുഭൂമിക്കുള്ളിലെ വൃത്തിഹീനമായ താമസവും ഇസ്മായിലിനെ മാനസികമായി തളർത്തി. വിസക്കായി വരുത്തിയ കടവും കുടുംബത്തിന്റെ കഷ്ടപ്പാടും ഓർത്ത് പിടിച്ച് നിൽക്കുന്നതിനിടയിലാണ് അലർജിയുടെ അസുഖം പിടിപെടുന്നത്. ഇതിനിടയിൽ ഇഖാമ കാലാവധി കഴിയുകയും ശംബളം മുടങ്ങുകയും ചെയ്തു. സുഹൃ ത്തുക്കളോടും മറ്റും കടം വാങ്ങി ചികിത്സിച്ചെങ്കിലും താമസ സ്ഥലത്തെ വൃത്തി ഹീന മായ ചുറ്റുപാടുകൾ കാരണം അസുഖം ഭേദമായില്ല. മാസങ്ങളായി ജോലിക്ക് പോകാൻ കഴിയാതെ കാംപിൽ തന്നെ കഴിയുകയായിരുന്നു. നാട്ടിൽ വിവരം അറിഞ്ഞ ഇദ്ദേഹ ത്തിന്റെ ബന്ധുക്കൾ ദമ്മാമിലെ ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്വങ്ങളെ ബന്ധപ്പെടു കയും അദ്ദേഹത്തെ നാട്ടിലേക്കയക്കാൻ അഭ്യർത്ഥിക്കുകയുമായിരുന്നു.
തുടർന്ന് വിഷയത്തിൽ ഇടപെട്ട സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സിക്രട്ടറി മുബാറക് ഫറോക്ക്, കമ്യൂണിറ്റി വളണ്ടിയർമാരായ അഷ്റഫ് മേപ്പയ്യൂർ, ഷാജഹാൻ എന്നിവർ ഇദ്ദേഹത്തെ കാംപിൽ സന്ദർശിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഹോ സ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. നാട്ടിലയച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കി യാൽ രോഗം പൂർണ്ണമായി ഭേദമാക്കാൻ കഴിയൂ എന്നായിരുന്നു ഡോക്ടർമാർ അഭിപ്രായ പ്പെട്ടത്. തുടർന്ന്
ഇന്ത്യൻ എംബസിയുടെ അനുമതിയോടെ കമ്പനി അധികൃതരുമായി നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്തതിനൊടുവിൽ മുഴുവൻ ശംബള കുടിശ്ശികയും എയർ ടിക്കറ്റും നൽകി നാട്ടിലയക്കാൻ കമ്പനി തയ്യാറാവുകയായിരുന്നു.ഇന്നലെ രാത്രി ഇത്തിഹാദ് എയർവേയ്സിൽ നാട്ടിലേക്ക് പുറപ്പെട്ട ഇസ്മായിലിനെ പ്രിയ മാതാവും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തന്റെ മകന് ചികിത്സയും മോചനവും നൽ കാൻ പ്രയത്നിച്ച മുഴുവൻ സാമൂഹിക പ്രവർത്തകർക്കും നന്ദിയും കടപ്പാടും രേഖ പ്പെടുത്തുന്നതായി ഇസ്മായിലിന്റെ മാതാവ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us