സോഷ്യൽ അടുക്കള (കവിത)

സത്യം ഡെസ്ക്
Friday, September 25, 2020

-രാജു കാഞ്ഞിരങ്ങാട്

അടുക്കളയിലാണ്
ആളനക്കം, യേറെയുണ്ടാകുന്നത്
കുശുമ്പും, കുന്നായ്മയും
വെന്തു തൂവുന്നത്

തോരനും, പൊടിവിനുംകൂടെ
പൊടിപ്പും തൊങ്ങലും ചേർക്കുന്നത്
ഭാവനയുടെ ഭവനഭേദനം നടത്തുന്നത്
വിവാദത്തിൻ്റെ ഒരുരുളയെങ്കിലും
വീർപ്പുമുട്ടലിൻ്റെ ചട്ടിയിലിട്ട് ഉരുട്ടി –
തിന്നുന്നത്

ചിലർക്ക് നുണയുടെ സാധ്യതകളുടെ
ഒരു പറുദീസയാണ് അടുക്കള
ചിലർക്ക് കടുകു പൊട്ടുമ്പോലെ –
പൊട്ടുന്ന ചങ്കിടിപ്പിൻ്റേത്
വെന്തുപോകുന്നുണ്ട് ചിലർ
കനലുപോലെ ഉള്ളം അനലുന്നുണ്ട്

സോഷ്യൽ അടുക്കളയിലിപ്പോൾ
ജാരസംസർഗമാണ്
ഗൂഢാലോചനകളെയാണ്ഗാഢം –
പുണരുന്നത്
നുണകളാണ് നുണയുന്നത്
വ്യാജസിദ്ധാന്തമാണ് വെന്തുതൂവുന്നത്

 

×