New Update
പാലക്കാട്: കച്ചവട സ്ഥാപനങ്ങൾക്കു മുമ്പിൽ സാമൂഹ്യ അകലം പാലിക്കാത്തവർക്കെതിരെയും സ്ഥാപന ഉടമകൾക്കെതിരെയും പിഴ ചുമത്തുന്ന അധികാരികൾ മദ്യഷാപ്പുകൾക്കു മുമ്പിൽ നിൽക്കുന്ന വരികളിൽ സാമൂഹ്യ അകലം പാലിക്കാത്തതിനെതിരെ എന്തുകൊണ്ടു് നടപടിയെടുക്കുന്നില്ലായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ജോബി വി ചുങ്കത്ത്.
സ്വകാര്യ ആശുപത്രികളിൽ ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നതിനെതിരേയും മറ്റു വിവിധ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടു് ഓൾ കേരള ബൂട്ടിക്ഷൻ അസോസിയേഷൻ കലക്ട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ജോബി വി ച്ചുങ്കത്ത്.
പ്രമീള മാധവൻ അദ്ധ്യക്ഷനായി. സുരഭി ഉണ്ണികൃഷ്ണൻ, രാധാ നാരായണൻ, പ്രിയ, ധന്യ, സ്മിത, മാലിനി എന്നിവർ പ്രസംഗിച്ചു.