ദമ്മാം: കൊവിഡ് മൂലം ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്താൻ മുഖ്യമന്ത്രിയിലും സംസ്ഥാന സർക്കാറിലും സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകം പ്രതിനിധികൾ കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന് നിവേദനം നൽകി.
/sathyam/media/post_attachments/06Er2phW1vOrn5dXd33j.jpg)
പ്രവാസികളുടെ മടക്കയാത്രാ ചെലവടക്കമുള്ള കാര്യങ്ങൾക്കായി വിവിധനയതന്ത്ര കാര്യാലയങ്ങളുടെ അധീനതയിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ലിയു. എഫ്) ഉപയോഗപ്പെടുത്താനും, പ്രവാസികളുടെ തിരിച്ചു വരവിനായി കൂടുതൽ വിമാന സർവീസുകൾ കുറഞ്ഞ നിരക്കിൽ അനുവദിക്കാനും കേന്ദ്ര സർക്കാറിൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുക,
കോവിഡ്-19 മൂലം വിദേശങ്ങളിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകുക, കോവിഡ്-19 മൂലം വിദേശത്ത് ജോലി നഷ്ട്ടപ്പെട്ട പ്രവാസികൾക്ക് അടിയന്തിര ധന സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണു നിവേദനത്തിലൂടെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
സോഷ്യൽ ഫോറം പ്രധിനിധികളായ നാസർ കൊടുവള്ളി (ദമ്മാം ) അലി കാരാടി (ജിദ്ദ), റഫീഖ് എളേറ്റിൽ (അൽബാഹ), എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് പി ടി അഹമ്മദ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us