ദമ്മാം: ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് അരക്ക് താഴെ ചലനമറ്റ മലയാളി യുവാവ് നാട ണയാൻ സഹായവും കാത്ത് ഹോസ്പിറ്റലിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഐദാൻ ആണ് ഒരു വർഷമായി ദമ്മാമിലെ മുവാസാത് ഹോസ്പിറ്റലിൽ കഴിയുന്നത്. കഴിഞ്ഞ വർഷമാണ് ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഐദാനു ജോലി സ്ഥലത്തു വെച്ച് അപകടം സംഭവിക്കുന്നത്.
/sathyam/media/post_attachments/mtOKYDj8yzr39nPOCYSY.jpg)
ആശുപത്രിയിൽ കഴിയുന്ന ഐദാനെ ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി അംഗം ഖാലിദ് തിരുവനന്തപുരം സന്ദർശിക്കുന്നു.
വലിയ ഭാരമുള്ള ഒരു യന്ത്ര ഭാഗം ശരീരത്തിൽ പതിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഐദാന്റെ കമ്പനി ഇടപെട്ട് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും അരക്ക് താഴെക്ക് ചലന ശേഷി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കമ്പനിയും ഇന്ത്യൻ എംബസിയും ഇടപെട്ട് നാട്ടിൽ പോകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇതിനിടയിൽ കോവിഡ് പിടിപെടുകയും ചെയ്തതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെയായി.
ഇപ്പോൾ കോവിഡ് ഭേദമായ സ്ഥിതിക്ക് വിമാനത്തിൽ ഐദാന് വേണ്ട മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയാൽ നാട്ടിലേക്ക് പോകുന്നതിനു തടസ്സമില്ലെന്നു ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കളെ നഷ്ട്ടപ്പെട്ട ഐദാന് നാട്ടിലോ ദമ്മാമിലോ ഉറ്റ ബന്ധുക്കളായി ആരും തന്നെ ഇല്ല. ഐദാന്റെ യാത്രക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ എംബസിയും കമ്പനിയും നടത്തി വരികയാണെന്ന് ആശുപത്രിയിൽ സന്ദർശിച്ച ഇന്ത്യൻ സോഷ്യൽ ഫോറം ടൊയോട്ട ബ്ലോക്ക് പ്രസിഡന്റ് അൻഷാദ് ആലപ്പുഴ, ജനറൽ സെക്രട്ടറി ഷജീർ തിരുവന്തപുരം, നിഷാദ് നിലംബൂർ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us