മാധ്യമ പ്രവർത്തകൻ ചെറിയാൻ കിടങ്ങന്നൂരിനു സോഷ്യൽ ഫോറം യാത്രയയപ്പ് നൽകി

New Update

ദമ്മാം: ദമ്മാമിലെ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം സൗദി കറസ്പോണ്ടന്റുമായ ചെറിയാൻ കിടങ്ങന്നൂരിനു ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ദമ്മാം റോയൽ മലബാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

നാട്ടിലും പ്രവാസ ലോകത്തുമായി കലാ-സംസ്ക്കാരിക മേഖലകളില്‍ തന്റെ കഴിവുകൾ പ്രയോചനപ്പെടുത്തിയിട്ടുള്ള പത്തനംതിട്ട കിടങ്ങന്നൂർ സ്വദേശിയായ ചെറിയാൻ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള നിരവധി പ്രമുഖരുമായും അടുത്ത ബന്ധം പുലർത്തുകയും തന്റെ എഴുത്തിലൂടെ അവരെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും യാത്രയയപ്പ് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് മീഡിയ ഇൻചാർജ് അഹമ്മദ് യൂസുഫ്, ഫോറം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ, ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടൻ, കുഞ്ഞിക്കോയ താനൂർ, ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ (മാധ്യമം), ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട് (തേജസ് ന്യൂസ്), പി.ടി.അലവി (ജീവൻ ടിവി), നൗഷാദ് ഇരിക്കൂർ (മീഡിയ വൺ), ലുഖ്മാൻ വിളത്തൂർ (മനോരമ), സുബൈർ ഉദിനൂർ (24 ന്യൂസ്), റഫീഖ് ചെംബോത്തറ (സിറാജ്) സംസാരിച്ചു.

publive-image

ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പൊയിൽതൊടി, സെക്രട്ടറി അൻസാർ കോട്ടയം, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ചാപ്റ്റർ സെക്രട്ടറി നസീർ ആലുവ, സുബൈർ നാറാത്ത്, നസീബ് പത്തനാപുരം, റഹീം വടകര സംബന്ധിച്ചു. ചെറിയാൻ കിടങ്ങന്നൂരിനുള്ള സോഷ്യൽ ഫോറത്തിന്റെ ഉപഹാരം മൂസക്കുട്ടി കുന്നേക്കാടൻ കൈമാറി. യാത്രയയപ്പിനു ചെറിയാൻ കിടങ്ങന്നൂർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.

Advertisment