സോഷ്യൽ ഫോറം തുണയായി; ഉസ്മാൻ നാട്ടിലെത്തി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Saturday, December 7, 2019

മദീന: സ്പോൺസർ അകാരണമായി “ഹുറൂബ്” (ഒളിച്ചോട്ടം) ഗണത്തിൽ പ്രതി ചേർത്ത മലയാളി മദീനയിലെ ഇന്ത്യ സോഷ്യൽ ഫോറം പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെ ത്തി. ജിദ്ദ, ജിസാൻ, ജിദ്ദ, മദീന എന്നിവിടങ്ങളിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ഇട പെട്ട കേസിൽ ശ്രമം വിജയകരമായതിൽ മദീനയിലെ സോഷ്യൽ ഫോറം പ്രവർത്തകർ ചാരിതാർഥ്യം പ്രകടിപ്പിച്ചു. മലപ്പുറം എ ആർ നഗർ സ്വദേശി ഉസ്മാൻ പാലമടത്തി ലാണ് നാടണഞ്ഞത്.


ജിസാനിൽ ഒരു സ്വകാര്യ സ്പോൺസറിന്റെ കീഴിൽ ജോലിചെയ്തു വരികയാ യിരു ന്നു ഉസ്മാൻ. കമ്പനി നഷ്ടത്തിലായതിനാൽ സ്പോൺസർ കമ്പനി നിർത്തിവെക്കു കയും ഉസ്മാനെ ഒളിച്ചോടിയവരുടെ ലിസ്റ്റിൽ പെടുത്തി അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയാ യിരുന്നു, ഇതിന് മറ്റു കാരണങ്ങൾ ഒന്നുമില്ലായിരുന്നു.

ഇതിനിടെ, പല വ്യക്തികളും സംഘടനകളും മുഖേന ശ്രമങ്ങൾ നടത്തി കൊണ്ടിരുന്ന ഉസ്മാന്റെ കേസ് അവസാനമായാണ് മദീനയിലെ സോഷ്യൽ ഫോറം ഇടപെടുന്നത്. ശ്രദ്ധയിലെത്തുകയായിരുന്നു. തുടർന്ന്, വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ മദീന സോഷ്യൽ ഫോറം പ്രവർത്തകർ നടത്തിയ ശ്രമം വിജയം കാണുകയായിരുന്നു. സഹായിച്ച എല്ലാവർക്കും ഉസ്മാൻ നന്ദിയും കടപ്പാടും അറിയിച്ചു.

സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് വെളിമുക്ക്, ജനറൽ സെക്രട്ടറി നിയാസ് അടൂർ വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം എന്നിവർ യാത്ര അയപ്പു നൽകി.

×