ദമ്മാം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി വിന്റർഫെസ്റ്റ് - 2020 ന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ സിഹാത്ത ബ്രാഞ്ച് ജേതാക്കളായി. ഖത്തീഫ് ബ്ലോക്കിനു കീഴിലെ വിവിധ ബ്രാഞ്ചുകൾ തമ്മിലുള്ള മത്സരങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് സെക്രട്ടറി അൻസാർ കോട്ടയം ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/uoSfyDQS9ueOhH8yT1qC.jpg)
ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യാന്മാരായ സിഹാത്ത് ബ്രാഞ്ച് ടീം ട്രോഫിയുമായി
താറുത്ത്, നാബിയ, സിഹാത്ത്, ഖത്തീഫ് ബ്രാഞ്ചുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിഹാത്ത്, താറൂത്ത് ബ്രാഞ്ചുകൾ ഫൈനലിലെത്തി. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ അവസാന നിമിഷം സിഹാത്ത് ബ്രാഞ്ചിന്റെ സക്കീർ കൊല്ലം എതിർ പോസ്റ്റിലേക്ക് ഗോൾ അടിച്ചത് കാണികളിൽ ആവേശമുയർത്തി.
സോഷ്യൽ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ മത്സരത്തിൽ ജേതാക്കളായ സിഹാത്ത് ബ്രാഞ്ചിനുള്ള ട്രോഫി അൻസാർ കോട്ടയം ടീം ക്യാപ്റ്റൻ നിഷാദ് എറണാകുളത്തിന് സമ്മാനിച്ചു. ഏറ്റവും നല്ല കളിക്കാരനായി സിഹാത്ത് ബ്രാഞ്ചിന്റെ സകീർ കൊല്ലം അർഹനായി. നിഷാദ് നിലബൂർ, അനീസ്, ഷറഫുദ്ധീൻ, അലി മാങ്ങാട്ടൂർ കളി നിയന്ത്രിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us