ഖോബാർ: ലോക്ഡൗൺ കാലത്ത് ഭയന്നിരിക്കാതെ, സഹജീവി സ്നേഹത്തിൻ്റെ ഉത്തമ മാതൃക തീർക്കുകയാണ് ഇന്ത്യൻ സോഷ്യൽ ഫോറം. ഖോബാർ, തുഖ്ബ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനങ്ങളാണ് ഫോറം നടത്തുന്നത്. ദഹ്റാൻ,തുഖ്ബ, അസീസിയ അക്റബിയ്യ, കോബാർ ഷമാലിയ, റാക്ക തുടങ്ങിയ ഒട്ടുമിക്ക പ്രദേശങ്ങളിലും ഭക്ഷ്യ കിറ്റുകളുമായി സോഷ്യൽ ഫോറം വളണ്ടിയർമാർ എത്തുന്നുണ്ട്. നേരത്തെ കർഫ്യൂ പ്രക്യാപിച്ചപ്പോൾ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ദീകരിച്ച
ഹെൽപ് ലൈൻ നംബരുകളിൽ ബന്ധപ്പെടുന്നവരിൽ നിന്നും മുൻഗണനാടിസ്ഥാനത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്.
/sathyam/media/post_attachments/R9SHAvPYFVvzUiTkjjw2.jpg)
ഖോബാർ-തുഖ്ബ മേഖലകളിൽ വിതരണത്തിനായി ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കുന്ന സോഷ്യൽ ഫോറം വോളണ്ടിയർമാർ
ഈ മേഖലകളിൽ നൂറിലധികം പേർക്ക് ഇതിനോടകം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞതായി ഇന്ത്യൻ സോഷ്യൽ ഫോറം ഖോബാർ, തുഖ്ബ ബ്ലോക്ക് ഭാരവാഹികളായ മൻസൂർ പൊന്നാനി, ഷാജഹാൻ കരുനാഗപ്പള്ളി, ഷാൻ ആലപ്പുഴ, അഹമ്മദ് കബീർ എന്നിവർ അറിയിച്ചു.
/sathyam/media/post_attachments/jrCCcBQyizCzEwRgCmun.png)
കൊവിഡ് ബോധവത്കരണം, വൈദ്യസഹായം, മാനസിക പ്രശ്നം നേരിടുന്നവർക്കായി കൗൺസിലിംഗ്, നാട്ടിൽ പ്രവാസികളുടെ വീടുകളിൽ അടിയന്തിര സഹായങ്ങൾ എത്തിക്കൽ എന്നിവയാണ് ഹെൽപ് ലൈൻ വഴി ഇപ്പോൾ നൽകി വരുന്നതെന്നും, അത്യാവശ്യക്കാർക്ക് മടികൂടാതെ തങ്ങളെ ബന്ധപ്പെടാമെന്നും നേതാക്കൾ പറഞ്ഞു. അമീൻ ബീമാപള്ളി, ഇഖ്ബാൽ ചെറായി, ഷാഹിദ് കങ്ങഴ, റംസീജ്, മൂസാൻ പൊന്മള, ഫൈസൽ, ബഷീർ വയനാട്, ഹബീബ് കൊടുവള്ളി, ഷറഫുദ്ധീൻ എന്നിവരാണു അക്രബിയ, തുഖ്ബ, കോബാർ മേഖലകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഫോറം സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ അൻസാർ കോട്ടയം, നാസർ ഒടുങ്ങാട്, എന്നിവർ വിവിധ രംഗങ്ങളിൽ മേൽനോട്ടം വഹിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us