ദമ്മാം: പാലത്തായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവ് പത്മരാജൻ പ്രതിയായ കേസ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിക്കുന്നുവെന്ന നിലയിൽ വന്ന സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ്റെ പ്രസ്താവന നിരന്തരമായി പുറത്ത് വരുന്ന ആഭ്യന്തര വകുപ്പിൻ്റെ കഴിവ് കേട് മറച്ച് വെക്കാനുള്ള നെറികെട്ട രാഷ്ട്രീയ തന്ത്രമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/ylVjMTtXWzoS3UOSjgcn.jpg)
മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പിൽ ആർ.എസ്.എസ് സ്വാധീനം വ്യക്തമാക്കുന്ന നടപടികളാണ് പാലത്തായി കേസിൽ ഇതുവരെ കാണാൻ കഴിഞ്ഞിട്ടുള്ളത്. പ്രതിയെ പിടികൂടാനും കുറ്റപത്രം സമർപ്പിക്കാനും വമ്പിച്ച ജനകീയ സമരങ്ങൾ ഈ കേസിൽ വേണ്ടി വന്നു.
ഒടുവിൽ കുറ്റപത്രം സമർപ്പിച്ചത് തന്നെ ആർ.എസ്.എസ് തിരക്കഥയനുസരിച്ച് പോക്സോ വകുപ്പ് ഒഴിവാക്കിയും നിസ്സാരമായ വകപ്പുകൾ ചേർത്ത് കൌണ്ട് മാണു.
വാളയാർ പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രതികളെ സംരക്ഷിച്ചെടുത്ത അതേ നിലയിലേക്ക് പാലത്തായി കേസും എത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നാണു ജയരാജന്റെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.
പാലത്തായി കേസിൻ്റെ തുടക്കം മുതൽ ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക എന്നതാണ് എസ്.ഡി.പി.ഐയുടെ നിലപാടെന്ന് ഈ വിഷയത്തിൽ പാർട്ടിയുടെ സമരങ്ങളിൽ നിന്ന് മൻസലിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതു ജനങ്ങളുടെ ഇടയിൽ സ്വന്തം മുഖം വികൃതമായതിൻ്റെ അസ്വസ്ഥത മറച്ച് വെക്കാനുള്ള സി.പി.എം തന്ത്രം അർഹിക്കുന്ന അവഗണനയോടെ ജനങ്ങൾ പുച്ഛിച്ച് തള്ളിക്കളയുമെന്നും
സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡണ്ട് ഷാജഹാൻ പേരൂർ, ജനറൽ സെക്രട്ടറി ഷാൻ ആലപ്പുഴ, സെക്രട്ടറി സിറാജ് പായിപ്പാട്, ഷറഫുദ്ദീൻ എടപ്പാൾ, ബഷീർ വയനാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us